'ആര്‍എസ്എസ് അനുമതി തേടിയത് ലീഗ് ഓഫീസില്‍ അല്ല'; മാടായി പഞ്ചായത്ത് പ്രസിഡന്റ്

പഞ്ചായത്ത് ഭരിക്കുന്ന മുസ്ലീം ലീഗിന് ആര്‍എസ്എസുമായി കൂട്ടുകെട്ടുണ്ടെന്ന ആരോപണത്തോടും പ്രസിഡന്റ് പ്രതികരിച്ചു
'ആര്‍എസ്എസ് അനുമതി തേടിയത് ലീഗ് ഓഫീസില്‍ അല്ല'; മാടായി പഞ്ചായത്ത് പ്രസിഡന്റ്

കണ്ണൂര്‍: മാടായിയില്‍ ആര്‍എസ്എസ് പഥസഞ്ചലനത്തിന് അനുമതി നല്‍കിയ സംഭവത്തില്‍ വിശദീകരണവുമായി പഞ്ചായത്ത് പ്രസിഡന്റ് സയിദ് കായിക്കാരന്‍. പഞ്ചായത്ത് സെക്രട്ടറിയാണ് അനുമതി നല്‍കിയത്. ബോര്‍ഡിനോ പ്രസിഡന്റിനോ ഇത് സംബന്ധിച്ച് വിവരം ലഭിച്ചിരുന്നില്ലെന്നും സയിദ് പറഞ്ഞു. അനുമതിയില്ലാതെയാണ് ആര്‍എസ്എസ് പദസഞ്ചലനം സംഘടിപ്പിച്ചതെന്നാരോപിച്ച് സിപിഐഎം തടഞ്ഞത് നേരിയ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

'ആര്‍എസ്എസ് നിരോധിത സംഘടന അല്ല. നിരോധിക്കപ്പെടാത്ത സംഘടനകള്‍ ആവശ്യപ്പെട്ടാല്‍ അനുമതി നല്‍കും. ആര്‍എസ്എസ് അപേക്ഷ നല്‍കിയത് മുസ്ലിം ലീഗ് ഓഫീസിലേക്കല്ല, പഞ്ചായത്തിലേക്കാണ്. നിയമം എല്ലാവര്‍ക്കും ബാധകമാണ്. ജനാധിപത്യപരമായി മാത്രമേ കാര്യങ്ങള്‍ കേള്‍ക്കാന്‍ കഴിയൂ. സെക്രട്ടറിയുടെ വിവേചനാധികാരത്തില്‍ ചെയ്ത കാര്യത്തില്‍ തെറ്റ് കാണുന്നില്ല.' പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.

പഞ്ചായത്ത് ഭരിക്കുന്ന മുസ്ലീം ലീഗിന് ആര്‍എസ്എസുമായി കൂട്ടുകെട്ടുണ്ടെന്ന ആരോപണത്തേടും പ്രസിഡന്റ് പ്രതികരിച്ചു. സിപിഐഎമ്മിനാണ് ആര്‍എസ്എസുമായി രഹസ്യബന്ധം ഉള്ളത്. പയ്യന്നൂര്‍ മുനിസിപ്പല്‍ സ്‌കൂള്‍ ഗ്രൗണ്ടിലും ഇതേ പരിപാടി നടന്നിരുന്നു. അതിന് അനുമതി നല്‍കിയത് ആര്‍എസ്എസുമായി ബന്ധമുള്ളതുകൊണ്ടാണോയെന്ന് സിപിഐഎം നേതാക്കള്‍ വ്യക്തമാക്കണമെന്നും സയിദ് കായിക്കാരന്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com