ഐഎൻഎൽ ദേശീയ ട്രഷറർ ഡോ. എ എ അമീൻ അന്തരിച്ചു

2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ എൽഡിഎഫ് -ഐഎൻഎൽ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു
ഐഎൻഎൽ ദേശീയ ട്രഷറർ ഡോ. എ എ അമീൻ അന്തരിച്ചു

ഓച്ചിറ: ഐഎൻഎൽ ദേശീയ ട്രഷറർ ഓച്ചിറ മഠത്തിൽ കാരാഴ്മവേളൂർ വീട്ടിൽ ഡോ. എ എ അമീൻ (70) അന്തരിച്ചു. രോ​ഗികളെ ചികിത്സിച്ചുകൊണ്ടിരിക്കുമ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു മണിയോടെയാണ് മരണം സംഭവിച്ചത്.

ഓച്ചിറ സ്റ്റാർ ആശുപത്രിയിൽ സൈക്യാട്രിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ എൽഡിഎഫ് -ഐഎൻഎൽ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. എംഇഎസ് സ്ഥാപകൻ പരേതനായ അബ്ദുൽ ഗഫൂറിന്റെ മകൾ ഫൗസിൻ അമീൻ ആണ് ഭാര്യ. മക്കൾ: ഡോ. ഫയാസ് അമീൻ, ഫാദിൽ അമീൻ

Related Stories

No stories found.
logo
Reporter Live
www.reporterlive.com