'എനിക്ക് ഒന്നും അറിയില്ല, പൊലീസിന് എന്തും പറയാമല്ലോ'; വിനായകൻ

പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചതിനെ തുടർന്നാണ് നടനെ അറസ്റ്റ് ചെയ്തത്
'എനിക്ക് ഒന്നും അറിയില്ല, പൊലീസിന് എന്തും പറയാമല്ലോ'; വിനായകൻ

കൊച്ചി: അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി നടൻ വിനായകൻ. തനിക്ക് ഒന്നും അറിയില്ല. പൊലീസിന് എന്തും പറയാമല്ലോ. പറയാനുള്ളത് സ്റ്റേഷനിൽ പറയുമെന്ന് നടൻ പറഞ്ഞു. വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകവെയാണ് നടന്റെ പ്രതികരണം.

പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചതിനെ തുടർന്നാണ് നടനെ അറസ്റ്റ് ചെയ്തത്. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിയാണ് നടൻ ബഹളമുണ്ടാക്കിയത്. മദ്യലഹരിയിലാണ് ബഹളമുണ്ടാക്കിയതെന്ന് പൊലീസ് അറിയിച്ചു. പൊലീസ് സ്റ്റേഷൻ പ്രവർത്തനം തടസ്സപ്പെടുത്തിയതിനാലാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. വൈദ്യ പരിശോധനയ്ക്കായി നടനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു.

ഇന്ന് വൈകുന്നേരം ഫ്ലാറ്റിൽ ബഹളം വെച്ചപ്പോൾ വിനായകൻ പൊലീസിനെ വിളിച്ചുവരുത്തിയിരുന്നു. ഫ്ലാറ്റിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരോടും നടൻ അസഭ്യം പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com