പൊലീസുകാരൻ്റെ ആത്മഹത്യ സർക്കാർ സ്പോൺസേർഡ് കൊലപാതകം: ടി സിദ്ദിഖ്

പൊലീസുകാരൻ്റെ ആത്മഹത്യ സർക്കാർ സ്പോൺസേർഡ് കൊലപാതകം: ടി സിദ്ദിഖ്

പൊലീസ് തന്നെയാണ് സുധീഷിനെ മാനസിക സമ്മർദ്ദത്തിലാക്കിയത് എന്നും ആഭ്യന്തര വകുപ്പ് നടത്തിയ കൊലപാതകമാണ് ഇതെന്നും സിദ്ദിഖ് ആരോപിച്ചു.

കോഴിക്കോട്: കുറ്റ്യാടിയിലെ പൊലീസുകാരൻ്റെ ആത്മഹത്യ സർക്കാർ സ്പോൺസേർഡ് കൊലപാതകമാണെന്ന് എംഎൽഎ ടി സിദ്ദിഖ്. പൊലീസ് തന്നെയാണ് സുധീഷിനെ മാനസിക സമ്മർദ്ദത്തിലാക്കിയത് എന്നും ആഭ്യന്തര വകുപ്പ് നടത്തിയ കൊലപാതകമാണ് ഇതെന്നും സിദ്ദിഖ് ആരോപിച്ചു.

ജീവനെടുക്കുന്ന പൊലീസായി കേരളാ പൊലീസ് മാറി. രാത്രി ധൃതിപിടിച്ച് ഇൻക്വസ്റ്റ് നടത്തി. ആർഡിഒ വരണമെന്ന് കലക്ടറോട് ആവശ്യപ്പെട്ടിട്ടും വന്നില്ല. ഡിവൈഎസ്പി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയില്ല. മരണക്കുറിപ്പ് കാണുന്നില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്. പൊലീസ് നിയന്ത്രണത്തിലല്ലാത്ത അന്വേഷണ ഏജൻസി കേസ് അന്വേഷിക്കണമെന്നും സുധീഷിന് മരണാനന്തര നീതി ഉറപ്പാക്കാൻ കോൺഗ്രസ് ഇടപെടുമെന്നും ടി സിദ്ദിഖ് പറഞ്ഞു.

കോഴിക്കോട് കുറ്റ്യാടിയിൽ ഡ്യൂട്ടിക്കിടെ പൊലീസുകാരൻ ആത്മഹത്യ ചെയ്തതിൽ ദുരൂഹത ആരോപിച്ച് കുടുംബം രം​ഗത്ത് എത്തിയിരുന്നു. ജോലി സമർദ്ദമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. സിനീയർ സിവിൽ പൊലീസ് ഓഫിസർ എം പി സുധീഷ് ആണ് മരിച്ചത്. സുധീഷിൻ്റെ മൊബൈൽ ഫോൺ കാണാതായെന്നും കുടുംബം പറയുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com