ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനില്ല: ജോസ് കെ മാണി

കോട്ടയം ലോക്‌സഭ മണ്ഡലത്തില്‍ ജോസ് കെ മാണി വീണ്ടും മത്സരിക്കാനെത്തുമോ എന്ന ചോദ്യങ്ങള്‍ക്കാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനില്ല: ജോസ് കെ മാണി

കോട്ടയം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. കോട്ടയം ലോക്‌സഭ മണ്ഡലത്തില്‍ ജോസ് കെ മാണി വീണ്ടും മത്സരിക്കാനെത്തുമോ എന്ന ചോദ്യങ്ങള്‍ക്കാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്.

സ്ഥാനാര്‍ത്ഥിത്വത്തെക്കാള്‍ വലിയ ഉത്തരവാദിത്തം പാര്‍ട്ടി ഏല്‍പ്പിച്ചിട്ടുണ്ട്. ആ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ജോസ് കെ മാണി കോട്ടയത്ത് പറഞ്ഞു.

കോട്ടയത്ത് നിലവിലെ എംപി കേരള കോണ്‍ഗ്രസ് എം നേതാവ് തോമസ് ചാഴിക്കാടനാണ്. തോമസ് ചാഴിക്കാടനോടൊപ്പം ജോസ് കെ മാണിയുടെ പേരും പാര്‍ട്ടി സജീവമായി ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനില്ല: ജോസ് കെ മാണി
പത്തനംതിട്ടയിൽ ബിജെപിയ്ക്ക് പൊതുസ്വതന്ത്രന്‍? കെ സുരേന്ദ്രന്‍റെ പിന്തുണ പി സി ജോർജിന്

Related Stories

No stories found.
logo
Reporter Live
www.reporterlive.com