'സ്കൂൾ വിദ്യാർത്ഥിയെപ്പോലെ ഹിന്ദി പഠിച്ചിരുന്ന വിഎസ്'

നിലപാടുകളിൽ ഉറച്ചുനിന്നിരുന്ന, ഒരു സ്കൂൾ വിദ്യാർത്ഥിയെ പോലെ ഹിന്ദി പഠിച്ചിരുന്ന വിഎസ്സിന് അനിൽകുമാറിന്റെ ഓർമ്മകളിൽ ഇന്നും യൗവനമാണ്.
'സ്കൂൾ വിദ്യാർത്ഥിയെപ്പോലെ ഹിന്ദി പഠിച്ചിരുന്ന വിഎസ്'

കേരളത്തിന്റെ ജനനായകൻ വി എസ് അച്യുതാനന്ദന്റെ നൂറാം പിറന്നാൾ ആഘോഷിക്കുമ്പോൾ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന കാലഘട്ടം ഓർത്തെടുക്കുകയാണ് വിഎസ് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായിരിക്കെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന എൻ അനിൽകുമാർ. നിലപാടുകളിൽ ഉറച്ചുനിന്നിരുന്ന, ഒരു സ്കൂൾ വിദ്യാർത്ഥിയെ പോലെ ഹിന്ദി പഠിച്ചിരുന്ന വിഎസ്സിന് അനിൽകുമാറിന്റെ ഓർമ്മകളിൽ ഇന്നും യൗവനമാണ്. തന്റെ നിലപാടുകൾ എന്നും വിഎസ് നിറവേറ്റി കൊണ്ടേയിരുന്നുവെന്നും അനിൽ കുമാർ പറഞ്ഞു. ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിൽ പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വമായിരുന്നു വിഎസിനൊപ്പമുണ്ടായിരുന്ന അനിൽ കുമാറിന്റെ ജോലി.

വിമർശനങ്ങളും വേട്ടയാടലുകളും ഏറെയുണ്ടായെങ്കിലും 92-ാം വയസ്സിൽ ഭരണപരിഷ്കാര കമ്മീഷന്റെ തലപ്പത്തിരിക്കെ ഒരു യുവജനപ്രതിനിധിയെ പോലെ വിഎസ് നടത്തിയ പദ്ധതികൾ അനിൽകുമാറിന്റെ ഓർമ്മയിൽ ഇന്നുമുണ്ട്. ശാരീരികമായി തളർന്നു തുടങ്ങിയപ്പോഴും വിഎസ് മലമ്പുഴക്കാരെ കാണാൻ എല്ലാ മാസവും എത്തിയിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾക്കൊപ്പം നിന്ന് മനസ്സിലാക്കി പരിഹരിച്ചിരുന്ന വിഎസ് എന്നും അത്ഭുതമായിരുന്നുവെന്നും അനിൽകുമാർ പറഞ്ഞു.

വാക്കുകളിൽ നർമ്മം കലർത്തി സംസാരിച്ചിരുന്ന വിഎസിനൊപ്പമുള്ള രസകരമായ ഓർമ്മയെന്തെന്ന് ചോദിച്ചാൽ അനിൽകുമാറിന്റെ മനസ്സിൽ ആദ്യം എത്തുന്നത് ഒരു കുട്ടിയെ പോലെ ഹിന്ദി അധ്യാപകന് മുന്നിലിരുന്നിരുന്ന വിഎസ്സിനയൊണ്. സർക്കാർ ജോലിയിൽ നിന്ന് വിരമിച്ച ശേഷം അൻപത്തിയാറാം വയസ്സിൽ താനൊരു അഭിഭാഷകനായിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ വിഎസ് എന്ന രണ്ടക്ഷരമാണെന്ന് അനിൽകുമാർ പറയുന്നു. അനീതികളോട് സന്ധിയില്ലാതെ പൊരുതിയിരുന്ന വിഎസ്സിനൊപ്പമുള്ള അനേകായിരം സന്തോഷ ദിനങ്ങളുടെ ഓർമ്മകളിലാണ് അനിൽകുമാർ ഇപ്പോഴും.

'സ്കൂൾ വിദ്യാർത്ഥിയെപ്പോലെ ഹിന്ദി പഠിച്ചിരുന്ന വിഎസ്'
സമരസപ്പെടാത്ത സമരഗാഥ, ജനകീയ സമരങ്ങളുടെ വിഎസ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com