തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

നിയമസഭാ തിരഞ്ഞെടുപ്പില്‍ അയ്യപ്പന്റെ ചിത്രം പതിച്ച വോട്ടേഴ്സ് സ്ലിപ്പ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉപയോഗിച്ചുവെന്നാണ് എം സ്വരാജിന്റെ ആക്ഷേപം
തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: തൃപ്പൂണിത്തുറയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

എം സ്വരാജ് നല്‍കിയ തിരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കുമെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ ബാബു സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തിരിച്ചടി നേരിട്ടു. ഈ സാഹചര്യത്തിലാണ് ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ അയ്യപ്പന്റെ ചിത്രം പതിച്ച വോട്ടേഴ്സ് സ്ലിപ്പ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉപയോഗിച്ചുവെന്നാണ് എം സ്വരാജിന്റെ ആക്ഷേപം. ഇത് ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമാണെന്നും തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് എം സ്വരാജിന്റെ ആവശ്യം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com