'കെഎസ്എഫ്ഇയിലും ഇഡി വരും'; മുന്നറിയിപ്പ് നൽകി എ കെ ബാലൻ

"ഇവിടെയും ഇഡി വന്നേക്കാം. മുമ്പ് ഇവിടെ 25 കോടിയുടെ വെട്ടിപ്പ് നടന്നിട്ടുണ്ട്. സമാനസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണം"
'കെഎസ്എഫ്ഇയിലും ഇഡി വരും'; മുന്നറിയിപ്പ് നൽകി എ കെ ബാലൻ

കോഴിക്കോട്: കെഎസ്എഫ്ഇയിലും ഇഡി വരുമെന്ന് സിപിഐഎം നേതാവ് എ കെ ബാലന്റെ മുന്നറിയിപ്പ്. ഇവിടെയും ഇഡി വന്നേക്കാം. മുമ്പ് ഇവിടെ 25 കോടിയുടെ വെട്ടിപ്പ് നടന്നിട്ടുണ്ട്. സമാനസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണം എ കെ ബാലൻ പറഞ്ഞു. കെ എസ് എഫ് ഇ ഓഫീസേഴ്‌സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എ കെ ബാലൻ.

കരുവന്നൂർ തട്ടിപ്പ് പുറത്തുവരുന്നതിനും മുമ്പ് കെ എസ് എഫ് ഇയിൽ പ്രശ്നം ഉണ്ടായിട്ടുണ്ട്. കുറച്ചു കാലം മുമ്പാണ് കെ എസ് എഫ് ഇ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ 25 കോടിയുടെ വെട്ടിപ്പ് നടന്നത്. 24 പ്രതികളിൽ 21 പ്രതികളും ഇവിടെ നിന്നുള്ളവരായിരുന്നു. അതിൽ ഭൂരിപക്ഷവും നിരപരാധികളായിരുന്നു. 10 വർഷം നീണ്ടുനിൽക്കുന്ന തട്ടിപ്പ് എപ്പോഴാണ് കണ്ടെത്തുന്നത്. അത് അവിടെ മാത്രം നിൽക്കും എന്ന് ധരിക്കരുത്. കരുവന്നൂർ തുടങ്ങുന്നതിനേക്കാൾ മുമ്പ് തന്നെ നമ്മൾ ഇവിടെ തുടക്കം കുറിച്ച് കാണിച്ചവരാണ്, അത് മറക്കരുത്. സഹകരണ വകുപ്പിൽ നിന്ന് ഓഡിറ്റിന് വന്ന രണ്ട് ഉദ്യോഗസ്ഥരെ എങ്ങനെയാണ് തട്ടിപ്പുകാർക്ക് വിലയ്ക്കെടുക്കാൻ സാധിച്ചത്. നമ്മൾ നോക്കി നിന്നില്ലേ. ഇവിടെയും ഇന്നല്ലെങ്കിൽ നാളെ അത് വരും. അത് സ്ഥാപനത്തെ ബാധിക്കും', എ കെ ബാലൻ പറഞ്ഞു.

ചില ബ്രാഞ്ചുകളിൽ ബിസിനസ് ടാർഗറ്റ് പൂർത്തീകരിക്കാൻ വേണ്ടി വ്യാജമായി ചിട്ടി ഉണ്ടാക്കിയിരുന്നു. അങ്ങനെ ചെയ്യുമ്പോൾ ലിക്വിഡിറ്റിയുടെ പ്രശ്നം വരും. കമ്പനിയുടെ എഫ്ഡിയിൽ നിന്ന് എടുത്തിട്ടാണ് അന്ന് ലിക്വിഡിറ്റി പ്രശ്നം പരിഹരിച്ചത്. അത് കമ്പനിയുടെ നിലനില്പിനെ ബാധിക്കും. ഇത്തരത്തിലുള്ള ഒരു പ്രവണതയെക്കുറിച്ച് ഓഫീസേഴ്സ് യൂണിയനും വർക്കേഴ്സ് അസോസിയേഷനും മാനേജ്മെന്റും ഇടക്കിടെ ഓർമ്മപ്പെടുത്താറുണ്ട്. അതിന്റെ ഭാഗമായിട്ടാണ് പ്രസംഗത്തിൽ ഇക്കാര്യം സൂചിപ്പിച്ചതെന്ന് പ്രസംഗത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com