'ഹമാസ് ഭീകര സംഘടനയാണോ എന്ന ചോദ്യം തന്നെ മുതലാളിത്തത്തിന്റേത്';ഇസ്രയേൽ നീതി പാലിക്കണമെന്ന് എം സ്വരാജ്

'മനുഷ്യന്റെ ചോരയിൽ പലസ്‌തീൻ എന്ന രാജ്യം മുങ്ങി മരിക്കുകയാണ്. കാണെ കാണെ പലസ്തീൻ എന്ന രാജ്യം ലോകഭൂപടത്തിൽ നിന്ന് ഇല്ലാതാകും'
'ഹമാസ് ഭീകര സംഘടനയാണോ എന്ന ചോദ്യം തന്നെ മുതലാളിത്തത്തിന്റേത്';ഇസ്രയേൽ നീതി പാലിക്കണമെന്ന് എം സ്വരാജ്

തിരുവനന്തപുരം: ഹമാസ് ഭീകര സംഘടനയാണോ എന്ന ചോദ്യം തന്നെ മുതലാളിത്തത്തിന്റേതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. ഇസ്രായേൽ രൂപീകരണം തന്നെ അനീതിയുടെ അടിത്തറയിലാണ്. മനുഷ്യന്റെ ചോരയിൽ പലസ്‌തീൻ എന്ന രാജ്യം മൂങ്ങി മരിക്കുകയാണ്. കാണെ കാണെ പലസ്തീൻ എന്ന രാജ്യം ലോകഭൂപടത്തിൽ നിന്ന് ഇല്ലാതാകും. ഇസ്രായേൽ നീതി പാലിക്കുക എന്നതാണ് ഈ ഘട്ടത്തിൽ പറയാനുള്ള ഏക മുദ്രാവാക്യമെന്നും എം സ്വരാജ് വ്യക്തമാക്കി.

ഇസ്രായേൽ പിന്നീട് രൂപപ്പെട്ട രാജ്യമാണ്. ഔപചാരികമായ കയ്യേറ്റം നടത്തികൊണ്ടാണ് ഇസ്രായേൽ രൂപം കൊണ്ടത്. ഗാന്ധി അന്ന് പറഞ്ഞത് പ്രകാരം പലസ്തീൻ അറബികൾക്ക് അവകാശപ്പെട്ടതാണ്. അത് ഇന്ത്യയുടെ നയം കൂടി ആയിരുന്നു. ഇന്ത്യ ഒരിക്കലും ഇസ്രായേലിനെ പിന്തുണച്ചിട്ടില്ലായിരുന്നുവെന്നും എം സ്വരാജ് പറഞ്ഞു.

കെ കെ ശൈലജ ഹമാസിനെ ഭീകരർ എന്ന് വിളിച്ചത് വിമർശനത്തിനിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വരാജിന്റെ പ്രതികരണം. സംസ്ഥാന നേതാക്കൾ വ്യത്യസ്ത നിലപാട് പറഞ്ഞ സാഹചര്യത്തിൽ സിപിഐഎമ്മിന്റെ നിലപാട് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ രം​ഗത്തെത്തിയിരുന്നു. ഗാസയുടെ അവസ്ഥ ദയനീയമാണ്. ജൂതരുടെ നിയമ വിരുദ്ധ കുടിയേറ്റം തുടരുകയാണ്. പലസ്തീൻ ജനതയ്ക്ക് സ്വന്തമായി രാജ്യം നൽകണമെന്ന തീരുമാനം ഇതുവരെ നടപ്പായില്ല. പലസ്തീന് അർഹതപ്പെട്ട രാജ്യം നൽകണം. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും എം വി ​ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

ഇസ്രായേൽ ഒരു ദിവസം ഒരു പലസ്തീൻ കാരനെ കൊല്ലുന്നുണ്ട്. ഗാസയുടെ ഇന്നത്തെ അവസ്ഥ ദയനീയമാണ്. രണ്ടു ഭാഗത്തും നടന്നത് കുരുതിയാണ്, ഇത് അവസാനിക്കണം. ഹമാസ് നടത്തിയ അക്രമണം പ്രശ്നം പരിഹരിക്കാൻ പര്യാപ്തമല്ല. ഹമാസിനെ ​ഗാസയിൽ കൊണ്ട് വന്നത് സാമ്രാജ്യത്വമാണ് എന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com