കരുവന്നൂരിൽ മറുപടി അല്ല നടപടി ആണ് പ്രതീക്ഷിക്കുന്നത്: സുരേഷ് ഗോപി

ജനങ്ങളുടെ വിഷയങ്ങളെല്ലാം തൃശ്ശൂരിൽ പ്രചരണ വിഷയമാകും. വിഷയങ്ങളൊന്നും ഉണ്ടാക്കാതിരുന്നാൽ മതി. അപ്പോൾ തനിക്ക് വിഷയം കിട്ടില്ലല്ലോ എന്നും സുരേഷ് ഗോപി പ്രതികരിച്ചു.
കരുവന്നൂരിൽ മറുപടി അല്ല നടപടി ആണ് പ്രതീക്ഷിക്കുന്നത്: സുരേഷ് ഗോപി

കൊച്ചി: കരുവന്നൂരിൽ മറുപടി അല്ല നടപടി ആണ് പ്രതീക്ഷിക്കുന്നതെന്ന് സുരേഷ് ഗോപി. സത്യം ദൈവത്തിന് അറിയാം. ആരോപണം ഉന്നയിക്കാൻ അവർക്ക് അവകാശം ഉണ്ടെന്നും എ സി മൊയ്തീന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയായി സുരേഷ് ഗോപി പറഞ്ഞു.

ജനങ്ങളുടെ വിഷയങ്ങളെല്ലാം തൃശ്ശൂരിൽ പ്രചരണ വിഷയമാകും. വിഷയങ്ങളൊന്നും ഉണ്ടാക്കാതിരുന്നാൽ മതി. അപ്പോൾ തനിക്ക് വിഷയം കിട്ടില്ലല്ലോ എന്നും സുരേഷ് ഗോപി പ്രതികരിച്ചു. പാർട്ടി ആവശ്യപ്പെട്ടാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ പ്രചാരണത്തിന് പോകുമെന്നും സുരേഷ് ഗോപി കൂട്ടി ചേർത്തു.

തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് വേണ്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അരങ്ങൊരുക്കുന്നുവെന്ന് എ സി മൊയ്തീൻ ആരോപിച്ചിരുന്നു. ഇഡി ഇലക്ഷൻ ഡ്യൂട്ടി നടത്തുകയാണ്. സുരേഷ് ഗോപിയുടെ പദയാത്ര അരങ്ങൊരുക്കലിന്റെ ഭാഗമായിരുന്നു. പദയാത്രയുടെ പേരിൽ സുരേഷ് ഗോപി വീണ്ടും മറ്റിടങ്ങളിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചു. സുരേഷ് ഗോപി പദയാത്ര നടത്തുന്നെങ്കിൽ നടത്തട്ടെ, എന്തിനാണ് തൃശ്ശൂരെന്നും എ സി മൊയ്തീൻ ചോദിച്ചു.

'ഇഡി കരുവന്നൂർ ബാങ്കിലെ ആധാരം എടുത്തുകൊണ്ടു പോയത് ബാങ്കിന്റെ പ്രവർത്തനം തടയാൻ വേണ്ടിയാണ്. നിക്ഷേപങ്ങൾ തിരിച്ചുപിടിക്കാതിരിക്കാൻ വേണ്ടി മനഃപൂർവമായിരുന്നു ഇത്. സഹകരണ ബാങ്കുകൾ എല്ലാം കള്ളപ്പണം വെളുപ്പിക്കൽ കേന്ദ്രങ്ങളാക്കി ഇഡി ചിത്രീകരിച്ചു. മാധ്യമങ്ങൾ ഇഡിക്കനുസരിച്ച് കഥകൾ മെനയുകയാണ്. അരവിന്ദാക്ഷന്റെ അമ്മയ്ക്ക് നിക്ഷേപം ഉണ്ടെന്ന് വരുത്തി തീർത്തു. ഉണ്ടെന്ന് പറയാൻ ബാങ്ക് സെക്രട്ടറിയെ ഇ ഡി നിർബന്ധിച്ചു' എന്നും എസി മൊയ്തീൻ ആരോപണം ഉന്നയിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com