പെരുങ്കടവിള സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിൽ വൻ ക്രമക്കേടെന്ന് കണ്ടെത്തല്‍; വെട്ടിച്ചത് കോടികള്‍

പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രവർത്തന പരിധിയാക്കി 2016 ൽ പ്രവർത്തനം തുടങ്ങിയതാണ് പെരുങ്കടവിള സോഷ്യൽ വെൽഫെയർ സഹകരണ സംഘം
പെരുങ്കടവിള സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിൽ വൻ ക്രമക്കേടെന്ന് കണ്ടെത്തല്‍; വെട്ടിച്ചത് കോടികള്‍

തിരുവനന്തപുരം: കോൺഗ്രസ് നിയന്ത്രണത്തിലുള്ള തിരുവനന്തപുരത്തെ പെരുങ്കടവിള സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിൽ വൻ ക്രമക്കേട്. സഹകരണ ചട്ടങ്ങൾ കാറ്റിൽപ്പറത്തി കോൺഗ്രസ് പ്രാദേശിക നേതാവ് കൂടിയായ പ്രസിഡണ്ട് ജി അജയകുമാറും സെക്രട്ടറിയും കോടികൾ വെട്ടിച്ചെന്ന് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ട്. സഹകരണ ജോയിൻറ് രജിസ്ട്രാർക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് റിപ്പോർട്ടർ ടിവിക്ക് ലഭിച്ചു.

പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രവർത്തന പരിധിയാക്കി 2016ൽ പ്രവർത്തനം തുടങ്ങിയതാണ് പെരുങ്കടവിള സോഷ്യൽ വെൽഫെയർ സഹകരണ സംഘം. ഉമ്മൻചാണ്ടി സർക്കാറിന്റെ അവസാനകാലത്ത് തുടങ്ങിയ സഹകരണ സംഘത്തിൽ അഞ്ചു വർഷത്തിനുള്ളിൽ നടന്നത് 5,72,21,314 രൂപയുടെ തട്ടിപ്പാണ്. സംഘത്തിൽ അനധികൃത നിയമനങ്ങൾ നടത്തിയതായും സഹകരണ അസിസ്റ്റൻറ് രജിസ്ട്രാർ നിയമം 65 പ്രകാരം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

സഹകരണ രജിസ്ട്രാറുടെ സർക്കുലർ ലംഘിച്ച് നിക്ഷേപങ്ങൾക്ക് വൻ തുകപലിശ നൽകി സംഘത്തിന് ലക്ഷങ്ങളുടെ നഷ്ടം വരുത്തി. പ്രസിഡണ്ടും സെക്രട്ടറിയും തോളോട് തോൾ ചേർന്ന് പണം അപഹരിച്ചെന്നും അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Related Stories

No stories found.
logo
Reporter Live
www.reporterlive.com