ഉമര്‍ ഫൈസി മുക്കത്തിന്റെ 'അഴിഞ്ഞാട്ടക്കാരി' പരാമര്‍ശം; തട്ടം നീക്കി പ്രതിഷേധിച്ച് വി പി സുഹറ

തട്ടവും പര്‍ദ്ദയും ഇസ്ലാമികമാണെന്നും അതിനെതിരെ ആര് പ്രതികരിച്ചാലും എതിര്‍ക്കുമെന്നുമാണ് ഉമര്‍ ഫൈസി മുക്കം പറഞ്ഞത്.
ഉമര്‍ ഫൈസി മുക്കത്തിന്റെ 'അഴിഞ്ഞാട്ടക്കാരി' പരാമര്‍ശം; തട്ടം നീക്കി പ്രതിഷേധിച്ച് വി പി സുഹറ

കോഴിക്കോട്: സമസ്ത നേതാവ് ഉമ്മര്‍ ഫൈസി മുക്കത്തിന്റെ 'അഴിഞ്ഞാട്ടക്കാരി' പരാമര്‍ശത്തിനെതിരെ സാമൂഹ്യപ്രവര്‍ത്തക വി പി സുഹറയുടെ പ്രതിഷേധം. നല്ലളം സ്‌കൂളില്‍ നടന്ന പരിപാടിയില്‍ സുഹറ തട്ടം നീക്കി പ്രതിഷേധിക്കുകയായിരുന്നു.

കുടുംബശ്രീ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച തിരികെ സ്‌കൂളിലേക്ക് എന്ന പരിപാടിയിലാണ് സുഹറ തട്ടം മാറ്റി പ്രതിഷേധിച്ചത്. റിപ്പോര്‍ട്ടര്‍ ക്ലോസ് എന്‍കൗണ്ടറിലായിരുന്നു ഉമര്‍ ഫൈസി മുക്കത്തിന്റെ വിവാദ പരാമര്‍ശം

തട്ടവും പര്‍ദ്ദയും ഇസ്ലാമികമാണെന്നും അതിനെതിരെ ആര് പ്രതികരിച്ചാലും എതിര്‍ക്കുമെന്നുമാണ് ഉമര്‍ ഫൈസി മുക്കം പറഞ്ഞത്. മുസ്ലിം സ്ത്രീകളെ അഴിഞ്ഞാടാന്‍ വിടാന്‍ കഴിയില്ല. പഴഞ്ചന്‍ എന്ന് പറഞ്ഞാലും പ്രശ്‌നമില്ല. സ്ത്രീകള്‍ക്ക് അച്ചടക്കം വേണം. തട്ടം ഇടാതെ പോകുന്നത് അഴിഞ്ഞാട്ടമായി കാണുന്നതായും ഉമര്‍ ഫൈസി ക്ലോസ് എന്‍കൗണ്ടറില്‍ പറഞ്ഞു.

തട്ടം അഴിപ്പിച്ചു എന്ന് പറയുന്നത് പുരോഗമനം അല്ല. മതാചാരങ്ങള്‍ കുട്ടിക്കാലം മുതല്‍ പഠിപ്പിക്കുന്നതാണ്. സമസ്ത ഇസ്ലാമിന്റെ കാര്യങ്ങള്‍ പറഞ്ഞ് കൊണ്ടിരിക്കും. ചിലര്‍ വിവരക്കേട് കാരണം ചിലത് എഴുതി വിടുന്നു. കമ്യൂണിസ്റ്റ് നിലപാടുകളോട് യോജിപ്പില്ല. മത വിശ്വാസത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ അതിന്റെ ദൂഷ്യം തെരഞ്ഞെടുപ്പില്‍ അനുഭവിക്കുമെന്നും സിപിഐഎം നേതാവ് കെ അനില്‍കുമാറിന്റെ തട്ടം പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ഉമര്‍ ഫൈസി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com