'അനില്‍കുമാറിന്റെ പരാമര്‍ശം തെമ്മാടിത്തരം, സിപിഐഎമ്മിന് വൃത്തികെട്ട ചിന്ത'; വീണ്ടും കെ എം ഷാജി

തട്ടമിടാനുള്ള അവകാശം നിലനിര്‍ത്തുന്ന പാര്‍ട്ടിയാണ് ലീഗെന്നും ഷാജി പറഞ്ഞു.
'അനില്‍കുമാറിന്റെ പരാമര്‍ശം തെമ്മാടിത്തരം, സിപിഐഎമ്മിന് വൃത്തികെട്ട ചിന്ത'; വീണ്ടും കെ എം ഷാജി

കോഴിക്കോട്: തട്ടം വിവാദത്തില്‍ വീണ്ടും വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. വിദ്യാഭ്യാസം കൊടുത്താല്‍ മതം ഉപേക്ഷിക്കുമെന്നാണ് അനില്‍കുമാര്‍ പറഞ്ഞത്. ഇത് സമുദായത്തിന് നല്‍കുന്ന സൂചനയാണെന്ന് ഷാജി പറഞ്ഞു.

അനില്‍കുമാറിന്റെ പരാമര്‍ശം തെമ്മാടിത്തരം. സിപിഐഎമ്മിന് വൃത്തികെട്ട ചിന്തയാണ്. ലീഗ് സ്ത്രീകളുടെ തലയില്‍ തട്ടമിടീക്കാന്‍ ഉണ്ടായ പാര്‍ട്ടിയല്ല. തട്ടം അഴിക്കാന്‍വരുന്നവരെ ലീഗ് എതിര്‍ക്കും. തട്ടമിടാനുള്ള അവകാശം നിലനിര്‍ത്തുന്ന പാര്‍ട്ടിയാണ് ലീഗെന്നും ഷാജി പറഞ്ഞു.

തട്ടമിടാനുള്ളത് അവകാശമാണ്. എ കെജി സെന്ററിന്റെ ഔദാര്യമല്ല. രാജ്യം തന്ന അവകാശമാണത്. ലീഗില്‍ തട്ടമിടുന്നവരും ഇടാത്തവരുമുണ്ടാകുമെന്നും ഷാജി പറഞ്ഞു. തട്ടം തലയിലിടാന്‍ വന്നാല്‍ അത് വേണ്ടായെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് ഈ കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ ഭാഗമായിട്ടുതന്നെയാണെന്നായിരുന്നു അനില്‍കുമാര്‍ പറഞ്ഞത്. വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിതന്നെയാണ് ഞങ്ങള്‍ വിശ്വസിക്കുന്നു. അതുകൊണ്ട് സ്വതന്ത്രചിന്ത വന്നതില്‍ ഈ പ്രസ്ഥാനത്തിന്റെ പങ്ക് ചെറുതല്ലെന്നുമായിരുന്നുവെന്നും അനില്‍കുമാര്‍ പറഞ്ഞു. ഈ വാക്കുകള്‍ക്കെതിരെയാണ് കെ പി എ മജീദിന്റെ പ്രതികരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com