കോട്ടയത്ത് യുഡിഎഫിന്റെ ആര് മത്സരിച്ചാലും ഭയമില്ല; ജോസ് കെ മാണി

വനം വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വേണമെന്ന ആവശ്യമുന്നയിച്ച് പാര്‍ട്ടി ജനകീയ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്ത് യുഡിഎഫിന്റെ ആര് മത്സരിച്ചാലും ഭയമില്ല; ജോസ് കെ മാണി

കോട്ടയം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ആര് മത്സരിച്ചാലും ഭയമില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. വനം വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വേണമെന്ന ആവശ്യമുന്നയിച്ച് പാര്‍ട്ടി ജനകീയ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യതൊഴിലാളികളെ സംരക്ഷിക്കാന്‍ കടലാവകാശ നിയമം നടപ്പിലാക്കണമെന്നും ആവശ്യപ്പെടും. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ യോജിച്ച പ്രക്ഷോഭങ്ങള്‍ക്ക് തയ്യാറെടുക്കുകയാണെന്നും ജോസ് കെ മാണി പറഞ്ഞു.

കേന്ദ്രം വിചാരിച്ചാല്‍ മാത്രമേ നിയമം നടപ്പിലാകൂ. നിയമം കാലോചിതമായി പരിഷ്‌ക്കരിക്കണമെന്നും ജോസ് കെ മാണി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com