ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചതിന് കേസ്; നിയമപരമായി നേരിടുമെന്ന് തിരുവഞ്ചൂര്‍

തിരുവല്ല-അമ്പലപ്പുഴ സംസ്ഥാനപാതയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനാണ് തിരുവഞ്ചൂര്‍ രാധാകൃഷണനുള്‍പ്പെടെ 25പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്
ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചതിന് കേസ്; നിയമപരമായി നേരിടുമെന്ന് തിരുവഞ്ചൂര്‍

കൊച്ചി: നെടുമ്പ്രം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചതിന് തനിക്കെതിരെ കേസെടുത്തതിനെ നിയമപരമായി നേരിടുമെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കുടുംബശ്രീ സിഡിഎസ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കുറ്റക്കാരെ അറസ്റ്റു ചെയ്യണമെന്നും സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന ഏകദിന സമരത്തിന്റെ സമാപന സമ്മേളനത്തിനിടെ തിരുവല്ല-അമ്പലപ്പുഴ സംസ്ഥാനപാതയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനാണ് തിരുവഞ്ചൂര്‍ രാധാകൃഷണനുള്‍പ്പെടെ 25പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

ഗതാഗതം തടസ്സപ്പെടുത്തി ഡിവൈഎസ്പിക്ക് നേരെ തട്ടിക്കയറി എന്നീ വകുപ്പുകള്‍ ചുമത്തി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയാണ് ഒന്നാം പ്രതിയാക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ 25ാം തീയതി വൈകീട്ട് ആറുമണിയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ഉപവാസ സമരത്തിന്റെ സമാപന സമ്മേളന വേദിക്ക് അരികില്‍ എന്‍ആര്‍ഇജി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എത്തിയ വാഹനജാഥക്ക് അഭിവാദ്യം അര്‍പ്പിച്ചുള്ള സിപിഐഎം നേതാക്കളുടെ പ്രസംഗം ആരംഭിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. തങ്ങളുടെ പരിപാടി അലങ്കോലപ്പെടുത്താന്‍ സിപിഐഎം ശ്രമിക്കുകയാണെന്ന് ആരോപിച്ച് പരിപാടി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും റോഡ് ഉപരോധിക്കുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com