എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള വീടുകളുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

കളക്ടര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള വീടുകളുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള വീടുകളുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. ഒക്ടോബര്‍ 15നുള്ളില്‍ വീടുകള്‍ കൈമാറണമെന്നും സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശമുണ്ട്. ഹര്‍ജിക്കാര്‍ക്ക് നേരിട്ട് കാസര്‍കോട് ജില്ലാ കളക്ടറെ സമീപിക്കാം. കളക്ടര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഓണ്‍ലൈനില്‍ ഹാജരായി വിശദീകരണം നല്‍കി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള വീടുകളുടെ ശോചനീയാവസ്ഥയില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഹൈക്കോടതിയില്‍ ഓണ്‍ലൈനായാണ് കാസര്‍കോട് ജില്ലാ കളക്ടര്‍ ഹാജരായത്. വീടുകളുടെ പണി പൂര്‍ത്തിയായതാണെന്നും ഈ വീടുകള്‍ ഉടന്‍ കൈമാറുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഉദ്യോഗസ്ഥര്‍ക്ക് ദുരിതബാധിതരുടെ അവസ്ഥ മനസിലാകില്ലെന്ന് നേരത്തെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ ലജ്ജിക്കണമെന്നും കോടതി വിമര്‍ശനമുയര്‍ത്തി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com