സോളാര്‍ പീഡനക്കേസ്: സിബിഐ അന്വേഷണം അട്ടിമറിച്ചുവെന്ന് പരാതിക്കാരി

അന്വേഷണം അട്ടിമറിച്ചെന്നും മുന്‍ സിബിഐ ഉദ്യോഗസ്ഥന്റെ ഇടപെടല്‍ അന്വേഷിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു
സോളാര്‍ പീഡനക്കേസ്: സിബിഐ അന്വേഷണം അട്ടിമറിച്ചുവെന്ന് പരാതിക്കാരി

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ സിബിഐക്കെതിരെ പരാതി നല്‍കി പരാതിക്കാരി. അന്വേഷണം അട്ടിമറിച്ചെന്നും മുന്‍ സിബിഐ ഉദ്യോഗസ്ഥന്റെ ഇടപെടല്‍ അന്വേഷിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. സാക്ഷികള്‍ക്ക് പണം നല്‍കിയത് സിബിഐ അന്വേഷിച്ചില്ല. പണം ലഭിച്ചതായി സാക്ഷി മൊഴി നല്‍കിയിട്ടും അവഗണിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് പരാതി നല്‍കിയത്. പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും സിബിഐ അവഗണിച്ചതായി പരാതിക്കാരി ആരോപിച്ചു. മുൻ സിബിഐ എസ്പിയുടെ ഇടപെടൽ അന്വേഷിക്കണമെന്നും അവർ പരാതിയില്‍ ആവശ്യപ്പെട്ടു.

അതേസമയം സോളാര്‍ പീഡനക്കേസില്‍ ഹൈബി ഈഡന്‍ എംപിക്കും ക്ലീന്‍ ചിറ്റ് നല്‍കി കൊണ്ടുള്ള സിബിഐ അന്തിമ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. ഹൈബി ഈഡനെതിരായ സോളാര്‍ പീഡന ലൈംഗിക പരാതിയില്‍ തെളിവ് കണ്ടെത്താന്‍ അന്വേഷണത്തില്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആരോപണങ്ങള്‍ തെളിയിക്കുന്ന ശക്തമായ തെളിവുകള്‍ നല്‍കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞിട്ടില്ലെന്നും കേസില്‍ ശാസ്ത്രീയമായ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സിബിഐ കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ആറ് കേസുകളായിരുന്നു സോളാര്‍ പീഡനപരാതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്തത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, എ പി അനില്‍കുമാര്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, ബിജെപി നേതാവ് എ ബി അബ്ദുള്ളകുട്ടി എന്നിവര്‍ക്കെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com