LIVE BLOG: ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമി, പുതുപ്പള്ളിക്ക് നായകന്‍ ചാണ്ടി

LIVE BLOG: ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമി, പുതുപ്പള്ളിക്ക് നായകന്‍ ചാണ്ടി

പുതുപ്പള്ളിയില്‍ ചരിത്രവിജയം നേടി ചാണ്ടി ഉമ്മന്‍. 37719 വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്റെ വിജയം. 2011 ല്‍ ഉമ്മന്‍ ചാണ്ടി നേടിയ 33255 എന്ന റെക്കോര്‍ഡ് ഭൂരിപക്ഷമാണ് മറികടന്നിരിക്കുന്നത്.

ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം 

രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. എട്ടേകാലോടെ ആദ്യ ഫലസൂചനകൾ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോട്ടയം ബസേലിയോസ് കോളെജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണലിനായി പ്രത്യക സജ്ജീകരണം ഒരുക്കിയിരിക്കുന്നത്.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം തത്സമയ വിശദാംശങ്ങളും വിശകലനവുമായി റിപ്പോർട്ടർ ടിവി

അയർക്കുന്നത്തെ വിധി 'ട്രെൻഡ്' തീരുമാനിക്കും

അയർക്കുന്നം പഞ്ചായത്തിലെ 1 മുതൽ 14വരെയുള്ള ബൂത്തുകൾ ഉൾപ്പെടുന്ന ആദ്യ റൗണ്ട് എണ്ണിത്തീരുമ്പോൾ തന്നെ പുതുപ്പള്ളിയുടെ ട്രെൻഡ് വ്യക്തമാകും. 

വോട്ടെണ്ണലിന് കോട്ടയം ബസേലിയോസ് കോളെജ് ഓഡിറ്റോറിയത്തിലെ വോട്ടെണ്ണൽ വേദി ഒരുങ്ങി

വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ 20 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണുന്നതിനായി 14 മേശകളും തപാല്‍ വോട്ടുകള്‍ എണ്ണുന്നതിനായി അഞ്ച് മേശകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ബാക്കിയുള്ള ഒരു മേശയില്‍ ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം (ഇടിപിബിഎസ്) വഴി രേഖപ്പെടുത്തിയ വോട്ടുകൾ എണ്ണും.

ആദ്യം എണ്ണുക തപാൽ വോട്ടുകളും ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം (ഇടിപിബിഎസ്) വഴി രേഖപ്പെടുത്തിയ വോട്ടുകളും

80 വയസ്സ് പിന്നിട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ തന്നെ വോട്ടു ചെയ്യാനാണ് ഇടിപിബിഎസ് സംവിധാനം ഒരുക്കിയത്. 2491 പേരാണ് ഇടിപിബിഎസ് സംവിധാനം വഴി വോട്ട് രേഖപ്പെടുത്തിയത്. ഇടിപിബിഎസ് വോട്ടുകളുടെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതിന് ശേഷമായിരിക്കും വോട്ടെണ്ണല്‍ ആരംഭിക്കുക.

വോട്ടിങ് യന്ത്രങ്ങൾ എണ്ണുന്നത് ഇങ്ങനെ (റൗണ്ട്, പഞ്ചായത്ത്, ബൂത്ത് ക്രമത്തിൽ)

അയർക്കുന്നം 1–142

അയർക്കുന്നം 15–283

അകലക്കുന്നം 29–424

അകലക്കുന്നം, കൂരോപ്പട 43–565

കൂരോപ്പട– മണർകാട് 57–706

മണർകാട് 71– 847

മണർകാട്, പാമ്പാടി 85–988

പാമ്പാടി 99–1129

പാമ്പാടി, പുതുപ്പള്ളി 113–12610

പുതുപ്പള്ളി 127–14011

പുതുപ്പള്ളി, മീനടം 141–15412

വാകത്താനം 155–16813

വാകത്താനം 169–182

പുതുപ്പള്ളി മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലായി ആകെയുള്ള 182 ബൂത്തുകളിലെ വോട്ടുകള്‍ 13 റൗണ്ടുകളിലായാണ് എണ്ണുക

അയർക്കുന്നം, അകലക്കുന്നം, കൂരോപ്പട, മണർകാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം എന്നീ പഞ്ചായത്തുകളുടെ ക്രമത്തിലാണ് 1 മുതൽ 182വരെയുള്ള ബൂത്തുകളിലെ വോട്ടെണ്ണുക.

ഇന്ന് പത്ത് മണി കഴിഞ്ഞാൽ പുതുപ്പള്ളിയുടെ പുതുനായകനാകുമോ?, ചിരിച്ച് കൊണ്ട് ചാണ്ടി ഉമ്മൻ

സ്ഥാനാർത്ഥികൾ എവിടെയാവും?

യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ തറവാടായ കരോട്ട് വള്ളക്കാലിൽ വീട്ടിൽ ഇരുന്നാകും തിരഞ്ഞെടുപ്പ് ഫലം വീക്ഷിക്കുക. പാർട്ടി പ്രവർത്തകരും നേതാക്കളും ഇവിടെയെത്തും. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിൽ ഇരുന്നാണ് ഫലം അറിയുക. ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാൽ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലാണ് ഉണ്ടാകുക.

വോട്ടെണ്ണല്‍ ആരംഭിക്കാന്‍ ഒരു മണിക്കൂർ ശേഷിക്കെ കൗണ്ടിങ് സ്‌റ്റേഷന്‍

ചാണ്ടി ഉമ്മന്‍ സര്‍വ്വകാല റെക്കോര്‍ഡില്‍ വിജയിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

'പുതുപ്പള്ളി വിധി സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തന്നെയാണ് പറഞ്ഞത്. ആ വെല്ലുവിളി ഞങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ഇത് സര്‍ക്കാരിന്റെ വിലയിരുത്തല്‍ തന്നെയാണ്. തൃക്കാക്കര തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലായിരിക്കുമെന്ന് തുടക്കത്തില്‍ എല്‍ഡിഎഫ് പറഞ്ഞു. തോറ്റപ്പോള്‍ ഒന്നും മിണ്ടിയില്ല. പുതുപ്പള്ളിയില്‍ സര്‍വ്വകാല റെക്കോര്‍ഡോടെ ചാണ്ടി ഉമ്മന്‍ ജയിക്കും.' തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

'ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനാണ് പുതുപ്പള്ളിക്കാര്‍ പറഞ്ഞത്'- ജെയ്ക് സി തോമസ്

ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് പോകാനാണ് പുതുപ്പള്ളിയിലെ ജനങ്ങള്‍ പറയുന്നതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. അവകാശവാദങ്ങള്‍ക്കൊന്നും പ്രസക്തിയില്ല. ചെറിയ മിനിറ്റിന്റെ ദൈര്‍ഘ്യത്തില്‍ ഫലം അറിയാന്‍ സാധിക്കും. ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് പോകാനാണ് പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ പറയുന്നത്. തിരഞ്ഞെടുപ്പ് ഫലം ഡിസി ഓഫീസില്‍ ഇരുന്ന് കാണുമെന്നും ജെയ്ക് പ്രതികരിച്ചു. ഫല പ്രഖ്യാപന ദിവസത്തെ ജെയ്കിന്റെ ആദ്യ പ്രതികരണം ആണിത്.

പുതുപ്പള്ളി വോട്ടെണ്ണല്‍ ഇങ്ങനെ

തത്സമയ വിശദാംശങ്ങളും വിശകലനവുമായി റിപ്പോർട്ടർ

സ്ട്രോംഗ് റും തുറക്കുന്നു

വോട്ടെണ്ണല്‍ തുടങ്ങാന്‍ നിമിഷങ്ങള്‍ മാത്രം. ആദ്യ ഫല സൂചനകള്‍ അല്‍പസമയത്തിനകം.

ചാണ്ടി ഉമ്മന് ഭൂരിപക്ഷം 30,000 കടക്കും; ആത്മവിശ്വാസത്തിൽ കോൺ​ഗ്രസ് പ്രവർത്തകർ

സ്ട്രോങ് റൂം തുറന്നു; വോട്ടെണ്ണൽ ഉടൻ തുടങ്ങും

വോട്ടെണ്ണൽ തുടങ്ങാൻ അല്പസമയം വൈകും

സ്‌ട്രോങ് റൂമിന്റെ താക്കോല്‍ മാറിപ്പോയതാണ് വോട്ടെണ്ണല്‍ വൈകാന്‍ കാരണം.

'നിരാശപ്പെടേണ്ടി വരില്ല'

പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലത്തില്‍ നിരാശപ്പെടേണ്ടി വരില്ലെന്ന് വി എന്‍ വാസവന്‍.

പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലം തത്സമയം സമ​ഗ്രമായി..

പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങി

ആത്മവിശ്വാസത്തോടെ ഉമ്മന്‍ ചാണ്ടിയുടെ കുടുംബം 

WEB 11

അസന്നിഹിത വോട്ടുകളാണ് എണ്ണുന്നത്

ആദ്യം എണ്ണുന്നത് അസന്നിഹിത വോട്ടുകള്‍. വോട്ടിംഗ് യന്ത്രങ്ങൾ കൗണ്ടിംഗ് സ്റ്റേഷനിലേക്ക് എത്തിച്ചിട്ടില്ല. 2491 അസന്നിഹിത വോട്ടുകളാണ് ഉള്ളത്. തപാൽ വോട്ടുകൾ സോർട്ട് ചെയ്യുന്നു.

ആദ്യഫലസൂചന: ചാണ്ടി ഉമ്മന്‍ ആറ് വോട്ടുകള്‍ക്ക് മുന്നില്‍

ഇവിഎം കൗണ്ടിംഗ് സ്റ്റേഷനിലേക്ക് എത്തിക്കുന്നു

തിരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാം....

പോസ്റ്റൽ വോട്ടുകൾ എണ്ണുന്നു; ചാണ്ടി ഉമ്മൻ അഞ്ച് വോട്ടുകൾക്ക് മുന്നിൽ

2456 പോസ്റ്റല്‍ വോട്ടുകളാണ് ആകെ എണ്ണുന്നത്. 138 സര്‍വ്വീസ് വോട്ടുകളും ഉണ്ട്.

അസന്നിഹിത വോട്ടുകൾ 10 എണ്ണം എണ്ണി

ചാണ്ടി ഉമ്മൻ 6

ജെയ്ക് 4

112 വോട്ടുകള്‍ക്ക് ചാണ്ടി ഉമ്മന്‍ മുന്നില്‍

ചാണ്ടി ഉമ്മന് 123 വോട്ടുകളുടെ ലീഡ്

ചാണ്ടി ഉമ്മന്‍ 136 വോട്ടുകള്‍ക്ക് മുന്നില്‍

ലീഡ് വിടാതെ ചാണ്ടി ഉമ്മന്‍

ചാണ്ടി ഉമ്മന് 394 വോട്ടിൻ്റെ ലീഡ്

പോസ്റ്റൽ വോട്ടുകൾ എണ്ണുന്നു

വോട്ടെണ്ണലിൻ്റെ സമഗ്രവിവരങ്ങൾ റിപ്പോർട്ടർ ചാനലിൽ

അയർക്കുന്നത്തെ വോട്ടെണ്ണൽ ആരംഭിച്ചു

അയർക്കുന്നം പഞ്ചായത്തിലെ 1 മുതൽ 14 വരെയുള്ള ബൂത്തുകളിലെ വോട്ടെണ്ണലാണ് ആരംഭിച്ചത്.

ചാണ്ടി ഉമ്മന് 1600 വോട്ടിൻ്റെ ലീഡ്

ചാണ്ടി ഉമ്മൻ ലീഡ് വർദ്ധിപ്പിക്കുന്നു

ചാണ്ടി ഉമ്മന് 1674 വോട്ട് ലീഡ്

വോട്ടെണ്ണലിൻ്റെ സമഗ്രവിവരങ്ങൾ റിപ്പോർട്ടർ ചാനലിൽ

ചാണ്ടി ഉമ്മൻ ലീഡ് വർദ്ധിപ്പിക്കുന്നു

ചാണ്ടി ഉമ്മന് 1911 വോട്ടിൻ്റെ ലീഡ്

ചാണ്ടി ഉമ്മൻ്റെ ലീഡ് രണ്ടായിരം കടന്നു

ചാണ്ടി ഉമ്മൻ്റെ ലീഡ് 2218

ചാണ്ടി ഉമ്മന് 2630 വോട്ടിൻ്റെ ലീഡ്

അയർക്കുന്നത്തെ ആദ്യത്തെ 23 ബൂത്തിലും ചാണ്ടി ഉമ്മന് ലീഡ്

ചാണ്ടി ഉമ്മന് 3133 വോട്ടിൻ്റെ ലീഡ്

മൂവായിരം കടന്ന് ചാണ്ടി ഉമ്മൻ്റെ മുന്നേറ്റം

വോട്ടെണ്ണലിൻ്റെ സമഗ്രവിവരങ്ങൾ റിപ്പോർട്ടർ ചാനലിൽ

'അതിവേ​ഗം ബഹുദൂരം' ചാണ്ടി ഉമ്മൻ

അയർകുന്നത്ത് എണ്ണിയ 23 ബൂത്തിലും ചാണ്ടി ഉമ്മന് ലീഡ്

ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി

ചാണ്ടി ഉമ്മന് 4822

ചാണ്ടി ഉമ്മൻ്റെ ലീഡ് 5000 കടന്നു

മൂന്നാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുന്നു

അകലക്കുന്ന് പഞ്ചായത്തിലെ ബൂത്തുകളിലെ വോട്ടെണ്ണുന്നു

ചാണ്ടി ഉമ്മന് 5300 വോട്ട് ലീഡ്

ആറായിരം പിന്നിട്ട് ചാണ്ടി ഉമ്മൻ

പരാജയം സമ്മതിച്ച് എൽഡിഎഫ്

"എൽ ഡി എഫ് പുതുപ്പള്ളിയിൽ ജയിച്ചാൽ അത് ലോകാത്ഭുതം. ഇപ്പോൾ അത്ഭുതമൊന്നും സംഭവിക്കുന്നില്ലല്ലോ. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം എന്നല്ലേ യുഡിഎഫ് പറഞ്ഞത്, അത് വരുമോന്ന് നോക്കാം"- എ കെ ബാലൻ

ചാണ്ടി ഉമ്മന് 6453 വോട്ടിൻ്റെ ലീഡ്

വോട്ടെണ്ണൽ ദിനത്തിൻ്റെ ആവേശക്കാഴ്ചകളുമായി റിപ്പോർട്ടർ ടിവി

കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലിരുന്ന് തിരഞ്ഞെടുപ്പ് ഫലം വീക്ഷിച്ച് ജെയ്ക് സി തോമസും വി എൻ വാസവനും

WEB 11

ആദ്യ മൂന്ന് റൗണ്ട് പിന്നിടുമ്പോൾ ആയിരം വോട്ടെത്താതെ ബിജെപി

ചാണ്ടി ഉമ്മന് 6915 വോട്ടിൻ്റെ ലീഡ് 

ഉമ്മൻ ചാണ്ടി തരംഗവും ഭരണവിരുദ്ധ തരംഗവും ചാണ്ടി ഉമ്മന് അനുകൂലം

ആദ്യ മൂന്ന് റൗണ്ട് പിന്നിടുമ്പോൾ പുതുപ്പള്ളിയിൽ വിജയം ഉറപ്പിച്ച് ചാണ്ടി ഉമ്മൻ

ചാണ്ടി ഉമ്മൻ്റെ ലീഡ് ഏഴായിരം പിന്നിടുന്നു

ചാണ്ടി ഉമ്മന് 7328 വോട്ടിൻ്റെ ലീഡ്

ചാണ്ടി ഉമ്മൻ്റെ ലീഡ് 7429

'ഇടത് സർക്കാറിന്റെ ആണിക്കല്ല് ഇളക്കും'

ചാണ്ടി ഉമ്മന്റെ വിജയം പ്രതീക്ഷിച്ചത് തന്നെയെന്ന് രമേശ് ചെന്നിത്തല. ചരിത്ര വിജയമായി മാറും. ഇടത് സർക്കാരിന്റെ ആണിക്കല്ല് ഇളക്കും. സർക്കാരിനെതിരെയുള്ള അതിശക്തമായ താക്കീത് ആയിരിക്കും ജനവിധിയെന്നും ചെന്നിത്തല പറഞ്ഞു.

8000 കടന്ന് ലീഡ് നില

ലീഡ് ഉയർത്തി ചാണ്ടി ഉമ്മന്‍. 8000 കടന്നു.

തിരഞ്ഞെടുപ്പ് ഫലം; പ്രതികരിക്കാതെ പി കെ ബിജു

മണ്ഡലത്തിന്റെ ചുമതല ഉണ്ടായിരുന്ന സിപിഐഎം സെക്രട്ടേറിയറ്റ് അംഗമാണ് പി കെ ബിജു

ചാണ്ടി ഉമ്മന് അഭിവാദ്യം അര്‍പ്പിച്ച് കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ്

നിയുക്ത എംഎല്‍എ ചാണ്ടി ഉമ്മന് അഭിവാദ്യമെന്നാണ് യൂത്ത് കോണ്‍ഗ്രസ് പോസ്റ്ററിലെ വാചകം.

10,000 കടന്ന് ലീഡ്

10,000 കടന്ന് ചാണ്ടി ഉമ്മന്റെ ലീഡ്

കുതിച്ച് ചാണ്ടി

ചാണ്ടി ഉമ്മന്റെ ലീഡ് 15,000 കടന്നു

ലീഡ് 49,000 കടക്കുമെന്ന് ചാണ്ടി ഉമ്മന്‍

അയര്‍കുന്നത്ത് വന്‍ഭൂരിപക്ഷം

ഉമ്മന്‍ചാണ്ടിയെ മറികടന്ന് ചാണ്ടി ഉമ്മന്‍

ഭൂരിപക്ഷം 17,000 കടന്നു

ചാണ്ടി ഉമ്മന്റെ ലീഡ് 17,000 കടന്നു

മുന്നേറി ചാണ്ടി

ലീഡ് 20,000 കടന്നു. ചാണ്ടി ഉമ്മന്‍ 20,945 വോട്ടുകള്‍ക്ക് മുന്നില്‍

മണർകാടും ചാണ്ടി ഉമ്മന്‍ മുന്നില്‍

ഉമ്മന്‍ചാണ്ടിയെ പോലെ ചാണ്ടി ഉമ്മനെയും പുതുപ്പള്ളിയിലെ ജനം സ്വീകരിച്ചു ; മറിയ ഉമ്മന്‍

ചാണ്ടി ഉമ്മന്‍ വിജയിക്കുമെന്ന ശുഭ പ്രതീക്ഷയുണ്ടെന്ന് സഹോദരി മറിയ ഉമ്മന്‍. ഏറ്റവും മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് പാര്‍ട്ടിയുടേയും കുടുംബത്തിന്റേയും വിശ്വാസം. ഉമ്മന്‍ചാണ്ടിയെ പോലെ തന്നെ ചാണ്ടി ഉമ്മനേയും പുതുപ്പള്ളിയിലെ ജനങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞുവെന്നും മറിയ ഉമ്മന്‍ പ്രതികരിച്ചു.

'വേട്ടയാടിയവരുടെ മുഖത്ത് കൊടുത്ത കനത്ത പ്രഹരം'

പുതുപള്ളി ഫലം വേട്ടയാടിയവരുടെ മുഖത്ത് കൊടുത്ത കനത്ത പ്രഹരമെന്ന് അച്ചു ഉമ്മന്‍. ഉമ്മൻചാണ്ടിക്ക് ഏറ്റവും വലിയ ബഹുമതിയാണ് പുതുപ്പള്ളി ഇന്ന് നൽകിയതെന്നും അവർ പ്രതികരിച്ചു.

കാല്‍ ലക്ഷം പിന്നിട്ട് ഭൂരിപക്ഷം

ചാണ്ടി ഉമ്മന്റെ ലീഡ് 25,000 കടന്നു.

കോട്ടയം DCC യിൽ തിരഞ്ഞെടുപ്പ് ഫലം കാണുന്ന പ്രതിപക്ഷ നേതാവും, KPCC പ്രസിഡൻ്റും

ആഹ്ലാദത്തിൽ ഇന്ദിരാഭവൻ

ആഘോഷത്തിന് തയ്യാറെടുത്ത് ഇന്ദിരാഭവൻ. രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, എം എം ഹസ്സൻ തുടങ്ങിയവർ ഇന്ദിരാഭവനിൽ.

പുതുപ്പള്ളിയിലെ വോട്ടെണ്ണല്‍ വിശകലനം തത്സമയം കാണാം

ലീഡ് 30,000 കടന്നു

ചാണ്ടിയുടെ ലീഡ് 30,000 കടന്നു

'സ്നേഹം', വെറുപ്പിന്റെ അടിവേര് അറുക്കുന്ന കാഴ്ചയാണ് കേരളം കാണുന്നതെന്ന് സുധാകരന്‍

കമ്മ്യൂണിസമെന്ന പൈശാചികതയെ, കോൺഗ്രസിന്റെ നന്മയുടെ രാഷ്ട്രീയമുപയോഗിച്ച് ഒറ്റക്കെട്ടായി ജനങ്ങൾ നേരിട്ടു. നാട് ജയിച്ചു. പുതുപ്പള്ളി തിരികൊളുത്തിയ നന്മയുടെ രാഷ്ട്രീയം കേരളം മുഴുവൻ കോൺഗ്രസ്‌ ആളിപ്പടർത്തും. വെറുപ്പിന്റെ രാഷ്ട്രീയത്തെ കേരളത്തിന്റെ മണ്ണിൽ നിന്ന് തുടച്ചു നീക്കുമെന്ന് ജനങ്ങൾക്ക് ഞങ്ങൾ വാക്ക് തരുന്നു.

കെ സുധാകരൻ

ചാണ്ടി ഉമ്മന്റെ ലീഡ് 35,000 കടന്നു

പിതാവിന്റെ കല്ലറയിലേക്ക് ചാണ്ടി ഉമ്മന്‍

വികാര നിര്‍ഭരനായി ചാണ്ടി

ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ വികാര നിര്‍ഭരനായി ചാണ്ടി ഉമ്മന്‍

ജെയ്കിന് 'ദുഃഖവെള്ളി'

സ്വന്തം ബൂത്തിൽ പോലും മുന്നിലെത്താനായില്ല

ചരിത്രം കുറിച്ച് ചാണ്ടിയുടെ ലീഡ്

ലീഡ് നില 37,000 കടന്നു

കോണ്‍ഗ്രസ് പ്രവർത്തകരുടെ ആഘോഷം

പ്രതീക്ഷിച്ച വിജയമാണെന്ന് സാദിഖലി തങ്ങൾ

ചാണ്ടി ഉമ്മന്റെ സ്ഥാനാർഥിത്വം വന്നതോടെ വിജയം ഉറപ്പിച്ചു. ഉമ്മൻചാണ്ടിയുടെ പ്രതിരൂപമായി വോട്ടർമാർ ചാണ്ടി ഉമ്മനെ കണ്ടു. ഭരണ വിരുദ്ധ വികാരം ഉണ്ടായി.

സാദിഖലി തങ്ങൾ

ലീഡ് 39,000 കടന്നു

ചാണ്ടി ഉമ്മന്റെ ലീഡ് 39,000 കടന്നു

ഭരണ വിരുദ്ധ വികാരമെന്ന് പികെ കുഞ്ഞാലിക്കുട്ടി

പുതുപ്പള്ളി ഫലം ഭരണ വിരുദ്ധ വികാരമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഉമ്മൻ ചാണ്ടിയെ വെറുതെ വേട്ടായാടി. മരണശേഷമാണ് പലരും തുറന്ന് പറഞ്ഞത്. വിസ്മയിപ്പിക്കുന്ന വിജയമാണ് ലഭിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പുതുപ്പള്ളിയില്‍ പുതുനായകനായ് ചാണ്ടി, വാർത്തകളും വിശകലനങ്ങളും തത്സമയം കാണാം

ലീഡ് 40,000 കടന്നു

40,000 കടന്ന് ചാണ്ടി ഉമ്മന്റെ ലീഡ്

'പ്രതീക്ഷിച്ച മുന്നേറ്റം'

പുതുപ്പള്ളിയിലേത് പ്രതീക്ഷിച്ച മുന്നേറ്റമെന്ന് എ കെ ആന്റണി. ഉമ്മൻ ചാണ്ടിയോട് കൊടും ക്രൂരത കാണിച്ചവർക്ക് പുതുപ്പള്ളിയിലെ ജനകീയ കോടതി കടുത്ത ശിക്ഷ നൽകി. ജനങ്ങളെ കണ്ണീർ കുടിപ്പിച്ച പിണറായി സർക്കറിനോടുള്ള എതിർപ്പ് കൂടിയാണ് ഫലം. വിധി കണ്ട് യുഡിഎഫ് പ്രവർത്തകർ അലസരാകരുതെന്നും അദ്ദേഹം പ്രതികരിച്ചു.

ബിജെപിക്ക് തിരിച്ചടി

മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനെതിരായ ജനവിധിയെന്ന് കെ സി വേണുഗോപാൽ

'പുതുപ്പള്ളിയിലെ വിജയം അതിയായ സന്തോഷം നൽകുന്നു. 50,000 ഭൂരിപക്ഷമാണ് കോൺഗ്രസ് കണക്കുകൂട്ടിയത്. സർക്കാരിനെതിരെയുള്ള വികാരം ആണ് പുതുപ്പള്ളിയിലെ വിജയം. മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനെതിരായ ജനവിധി. 2024ലെ ലോകസഭാ തിരഞ്ഞെടുപ്പിന്റെ സൈറൺ മുഴങ്ങി കഴിഞ്ഞു. കേരളത്തിലെ കോൺഗ്രസിന്റെ ഐക്യത്തിന്റെ വിജയമാണിത്. സിപിഐഎമ്മിന്റെ വോട്ടും ചാണ്ടി ഉമ്മന് ലഭിച്ചു. മരിച്ച ഉമ്മൻ ചാണ്ടിയെയും സിപിഐഎം വേട്ടയാടി. സിപിഐഎം ജനങ്ങളിൽ നിന്ന് അകന്നു.'

'ഉമ്മൻ ചാണ്ടിക്കുള്ള മരണാനന്തര ബഹുമതി'

വിജയം ഉമ്മൻ ചാണ്ടിക്കുള്ള മരണാനന്തര ബഹുമതിയെന്ന് എം എം ഹസ്സൻ. പിണറായി സർക്കാറിന് എതിരെയുള്ള ജനരോഷം പ്രതിഫലിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

'എൽഡിഎഫിന് ജനം നൽകിയ പ്രഹരം'

ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ എൽഡിഎഫിന് ജനം നൽകിയ പ്രഹരമാണ് പുതുപ്പള്ളി വിജയമെന്ന് രമേശ്‌ ചെന്നിത്തല. നിർദോഷിയായ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയെന്നും ചെന്നിത്തല.

'പിണറായി സർക്കാറിനെതിരെ പാസായ അവിശ്വാസം'

പിണറായി സർക്കാറിന് എതിരായ അവിശ്വാസമാണ് പുതുപ്പള്ളിയിൽ പാസ്സായതെന്ന് സി പി ജോൺ. ബിജെപിയും കേരളാ കോൺഗ്രസും അപ്രസക്തമായെന്നും അദ്ദേഹം പറഞ്ഞു.

ആഘോഷ തിമിർപ്പിൽ KPCC ആസ്ഥാനം

KPCCയിൽ പടക്കം പൊട്ടിച്ച് ആഘോഷം

എം വി ഗോവിന്ദന്‍ മാധ്യമങ്ങളെ കാണും

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉച്ചയ്ക്ക് 2 മണിക്ക് മാധ്യമങ്ങളെ കാണും.

'സര്‍ക്കാര്‍ ഇതില്‍ നിന്ന് പാഠം പഠിക്കണം'; രമേശ് ചെന്നിത്തല

'ഉമ്മന്‍ചാണ്ടിക്കുള്ള സമ്മാനം'

പത്തനംതിട്ടയിലും യുഡിഎഫ് വിജയാഘോഷം. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിലിന്റെ നേതൃത്വത്തിൽ പ്രവർത്തകരുടെ ആഹ്ളാദ പ്രകടനം.

ലീഡ് 36,454

ചാണ്ടി ഉമ്മന്റെ ലീഡ് 36,454

'ഇടതുമുന്നണിക്കുള്ള കനത്ത താക്കീത്'

ഇടതുമുന്നണിക്കുള്ള കനത്ത താക്കീതെന്ന് കെ സുധാകരൻ. കോണ്‍ഗ്രസിന് സിപിഐഎം വോട്ട് ലഭിച്ചു. ബിജെപി വോട്ട് പിടിച്ചുവാങ്ങി. വി എൻ വാസവന്റെ ബൂത്തിൽ പോലും ജെയ്ക് പിറകിൽ പോയെന്ന് സുധാകരൻ.

പുതുപ്പള്ളി ചാണ്ടി ഉമ്മന്

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ വിജയിച്ചു. 37,719 വോട്ടുകളുടെ ഭൂരിപക്ഷം

Related Stories

No stories found.
logo
Reporter Live
www.reporterlive.com