കെസിബിസിയും വരാപ്പുഴ അതിരൂപത ആസ്ഥാനവും സന്ദർശിച്ച് സുരേഷ് ​ഗോപി

'തനിക്ക് അറിയാവുന്ന ചില കാര്യങ്ങൾ പറഞ്ഞു'
കെസിബിസിയും വരാപ്പുഴ അതിരൂപത ആസ്ഥാനവും സന്ദർശിച്ച് സുരേഷ് ​ഗോപി

കൊച്ചി: കെസിബിസി ആസ്ഥാനവും വരാപ്പുഴ അതിരൂപത ആസ്ഥാനവും സന്ദർശിച്ച് നടനും ബിജെപി മുൻ എംപിയുമായ സുരേഷ് ഗോപി. ഫാദർ ജേക്കബ് പാലയ്ക്കാപ്പള്ളിലുമായി നേരത്തെ സൗഹൃദമുണ്ട്. ആ സൗഹൃദത്തിൻ്റെ ഭാഗമായാണ് സന്ദർശനം. അദ്ദേഹത്തെ കണ്ടു, സംസാരിച്ചു, ഭക്ഷണം കഴിച്ച് മടങ്ങിയെന്നും സുരേഷ് ​ഗോപി പറഞ്ഞു.

തന്റെ സന്ദർശനത്തിന് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ഒരു ബന്ധവുമില്ലെന്നും സുരേഷ് ​ഗോപി വ്യക്തമാക്കി. വിശ്വാസ സമൂഹത്തിൻ്റെ ചില കാര്യങ്ങൾ വരാപ്പുഴ അതിരൂപത ആസ്ഥാനത്ത് എത്തി സംസാരിച്ചു. തനിക്ക് അറിയാവുന്ന ചില കാര്യങ്ങൾ പറഞ്ഞുവെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com