'ബലമായി ചുംബിച്ചു'; മുതിര്‍ന്ന സര്‍ക്കാര്‍ ഡോക്ടര്‍ക്കെതിരെ പരാതിയുമായി വനിതാ ഡോക്ടർ

ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർക്കും ആശുപത്രി സൂപ്രണ്ടിനും യുവതി പരാതി നൽകി.
'ബലമായി ചുംബിച്ചു'; മുതിര്‍ന്ന സര്‍ക്കാര്‍ ഡോക്ടര്‍ക്കെതിരെ  പരാതിയുമായി വനിതാ ഡോക്ടർ

കൊച്ചി: ലൈംഗികാതിക്രമ പരാതിയുമായി യുവ വനിതാ ഡോക്ടർ രംഗത്ത്‌. എറണാകുളം ജനറൽ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന മുതിർന്ന ഡോക്ടർക്കെതിരെയാണ് പരാതി. 2019-ൽ ഹൗസ് സർജൻസി ചെയ്യുമ്പോൾ സീനിയർ ഡോക്ടർ ബലമായി മുഖത്ത് ചുംബിച്ചതായി വനിതാ ഡോക്ടര്‍ ഫേസ്ബുക്കിൽ കുറിച്ചു. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർക്കും ആശുപത്രി സൂപ്രണ്ടിനും യുവതി പരാതി നൽകി. നിലവിൽ വനിതാ ഡോക്ടർ നാട്ടിലില്ല. ഇ- മെയിൽ മുഖേനയാണ് ആരോഗ്യവകുപ്പ് ഡയറക്ടർക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയിരിക്കുന്നത്.

പരാതി ലഭിച്ച സാഹചര്യത്തിൽ പരിശോധിച്ച ശേഷം പൊലീസിന് കൈമാറുമെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. ഈ സംഭവത്തിന് പിന്നാലെ സഹപ്രവർത്തകരോട് വിഷയം പറഞ്ഞിരുന്നതായി വനിതാ ഡോക്ടർ പറഞ്ഞു. എന്നാൽ അന്ന് പരാതിയൊന്നും നൽകിയിരുന്നില്ല. ഇപ്പോഴാണ് ഇതുസംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി വനിതാ ഡോക്ടർ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. തുടർന്ന് കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് പരാതി നൽകുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com