പിണറായിക്ക് ക്ഷീണം വരുമ്പോൾ വി ഡി സതീശൻ ബോൺവിറ്റ കലക്കി കൊടുക്കുന്നു: ശോഭാ സുരേന്ദ്രൻ

എം വി ഗോവിന്ദൻ മുഖ്യമന്ത്രിയുടെ പിആർഒ മാത്രമായി മാറിയെന്നും ബിജെപി നേതാവ് കൂട്ടിച്ചേർത്തു
പിണറായിക്ക് ക്ഷീണം വരുമ്പോൾ വി ഡി സതീശൻ ബോൺവിറ്റ കലക്കി കൊടുക്കുന്നു: ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശോഭാ സുരേന്ദ്രൻ. പിണറായി വിജയന് ഇരട്ടി ജോലിയാണെന്ന് ശോഭാ സുരേന്ദ്രൻ പരിഹസിച്ചു. അഴിമതിയിലൂടെ കുടുംബത്തിന് കോടിക്കണക്കിന് രൂപ നേടികൊടുക്കുകയും അതിനിടെ കേരളം ഭരിക്കുകയും വേണമെന്ന് ശോഭ പറഞ്ഞു. പിണറായിക്ക് ക്ഷീണം വരുമ്പോൾ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ബോൺവിറ്റ കലക്കി കൊടുക്കുന്നുവെന്നും അവർ പരിഹസിച്ചു.

എം വി ഗോവിന്ദൻ മുഖ്യമന്ത്രിയുടെ പിആർഒ മാത്രമായി മാറിയെന്നും ബിജെപി നേതാവ് കൂട്ടിച്ചേർത്തു. ആലപ്പുഴയിലും പാലക്കാടും നിരവധി നെൽകർഷകർക്ക് പണം കൊടുക്കാനുണ്ട്. കൃഷി മന്ത്രി ഇതേപ്പറ്റി തുറന്നു പറയണമെന്നും ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

നെല്‍ കര്‍ഷകര്‍ക്ക് സംഭരണ തുക നല്‍കാത്തതില്‍ സര്‍ക്കാരിനെ ജയസൂര്യ വിമർശിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ നിരവധി നേതാക്കളാണ് പ്രതികരണവുമായി രംഗത്തെത്തുന്നത്. സുഹൃത്തും നടനുമായ കൃഷ്ണപ്രസാദിന്റെ കാര്യം ഉദാഹരണമായി പറഞ്ഞായിരുന്നു ജയസൂര്യയുടെ പരാമർശം. മന്ത്രിമാർ ഉൾപ്പടെയുള്ള വേദിയിലായിരുന്നു ഇത്. പിന്നാലെ വലിയ രീതിയിലുള്ള ചർച്ചകളും പ്രതിഷേധങ്ങളും സമൂഹമാധ്യമങ്ങളിലടക്കം ഉണ്ടായി. ജയസൂര്യ ബിജെപിയിലേക്ക് എന്ന തരത്തിലുള്ള പ്രചാരണവും നടന്നു. എന്നാൽ, താൻ ഒരു പാർട്ടിയിലുമില്ലെന്നും കർഷകപ്രശ്നമായതിനാലാണ് അഭിപ്രായം പറഞ്ഞതെന്നുമായിരുന്നു ജയസൂര്യയുടെ പ്രതികരണം. പിന്നാലെ, കേന്ദ്രസർക്കാർ പണം നൽകാനുണ്ടെന്ന കേരളത്തിന്റെ വാദം തെറ്റാണെന്ന് ആരോപിച്ച് ബിജെപിയും രം​ഗത്തെത്തിയിരുന്നു.

എന്നാൽ കേരള സര്‍ക്കാരിന്റേത് കര്‍ഷകരെ സഹായിക്കുന്ന നിലപാടാണെന്ന് മന്ത്രി ജി ആര്‍ അനില്‍ പ്രതികരിച്ചു. പരമാവധി നേരത്തെ പണം എത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നുവെന്നും കേന്ദ്രത്തില്‍ നിന്ന് പണം ലഭിക്കാന്‍ ആറ് മുതല്‍ എട്ട് മാസം വരെ എടുക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ആ യാഥാര്‍ത്ഥ്യം കര്‍ഷകര്‍ക്കും ജനങ്ങള്‍ക്കും അറിയില്ലെന്നും മന്ത്രി പ്രതികരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com