മുതിര്‍ന്ന ഡോക്ടര്‍ക്കെതിരായ ലൈംഗികാതിക്രമ പരാതി; അന്വേഷണത്തിന് ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം

സമൂഹമാധ്യമത്തില്‍ വനിത ഡോക്ടര്‍ ഇട്ട പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുര്‍ന്നാണ് മന്ത്രി ഇടപെട്ടത്
മുതിര്‍ന്ന ഡോക്ടര്‍ക്കെതിരായ ലൈംഗികാതിക്രമ പരാതി; അന്വേഷണത്തിന് ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രി ഡോക്ടര്‍ക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണത്തിന് മന്ത്രിയുടെ നിര്‍ദ്ദേശം. 2019ല്‍ നടന്ന സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സമൂഹമാധ്യമത്തില്‍ വനിത ഡോക്ടര്‍ ഇട്ട പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുര്‍ന്നാണ് മന്ത്രി ഇടപെട്ടത്. ഇതുസംബന്ധിച്ച് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പരാതി മറച്ചുവച്ചോയെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ കൃത്യമായറിയാനായി അന്വേഷണം നടത്താനും ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തിൽ ആരോഗ്യ വകുപ്പ് വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തും. 2019-ൽ ഹൗസ് സർജൻസി ചെയ്യുമ്പോൾ സീനിയർ ഡോക്ടർ ബലമായി മുഖത്ത് ചുംബിച്ചതായാണ് വനിതാ ഡോക്ടര്‍ ഫേസ്ബുക്കിൽ കുറിച്ചത്.

ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർക്കും ആശുപത്രി സൂപ്രണ്ടിനും യുവതി പരാതി നൽകി. നിലവിൽ വനിതാ ഡോക്ടർ നാട്ടിലില്ല. ഇ- മെയിൽ മുഖേനയാണ് ആരോഗ്യവകുപ്പ് ഡയറക്ടർക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com