ബെവ്‌കോയ്ക്ക് 'ഓണച്ചാകര'; പത്ത് ദിവസത്തെ വില്‍പ്പന 757 കോടി

അവിട്ടം ദിനമായ ഇന്നലെ വിറ്റത് 91 കോടി രൂപയുടെ മദ്യമാണ്
ബെവ്‌കോയ്ക്ക് 'ഓണച്ചാകര'; പത്ത് ദിവസത്തെ വില്‍പ്പന 757 കോടി

തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന. ഇന്നലെ വരെ കഴിഞ്ഞ പത്ത് ദിവസം കൊണ്ട് 757 കോടിയുടെ മദ്യമാണ് ബെവ്‌കോ ഔട്ട്ലെറ്റുകളില്‍ നിന്നും വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം 700 കോടിയുടെ മദ്യമാണ് ഇക്കാലയളവിൽ വിറ്റത്.

അവിട്ടം ദിനമായ ഇന്നലെ ബെവ്കോ വിറ്റത് 91 കോടി രൂപയുടെ മദ്യമാണ്. മലപ്പുറം തിരൂരിലെ ഔട്ട്‌ലെറ്റില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. പത്ത് ദിവസത്തിനിടെ ഇവിടെ 7 കോടിയുടെ മദ്യം വിറ്റിട്ടുണ്ട്. ഓണക്കാലത്തെ മദ്യവില്‍പ്പനയിലൂടെ സര്‍ക്കാരിലേക്കെത്തിയത് 675 കോടിയുടെ വരുമാനമാണ്.

ഉത്രാട ദിനം വരെ എട്ട് ദിവസം കൊണ്ട് 665 കോടി രൂപയുടെ മദ്യമാണ് വിറ്റത്. 21.8.23 മുതല്‍ ഉത്രാടം 28.8.23 വരെയുള്ള ഓണക്കാലത്തെ മൊത്തം വില്‍പ്പനയുടെ കണക്കാണിത്. ഇത്തവണ 41കോടി രൂപയുടെ അധിക വില്‍പനയാണ് ഉത്രാടം വരെ നടന്നത്.

കഴിഞ്ഞ വര്‍ഷം 31.8.22 മുതല്‍ 7.9.22 വരെ 624 കോടി രൂപയുടെ മദ്യമാണ് വിറ്റിരുന്നത്. കഴിഞ്ഞ വര്‍ഷം 9.9.22 വരെയുള്ള മൊത്തം ഓണക്കാലത്തെ വില്‍പ്പന 700.6 കോടിയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com