റെക്കോര്‍ഡിട്ട് മില്‍മ; പാല്‍ വില്‍പ്പന ഒരു കോടി ലിറ്റര്‍

റെക്കോര്‍ഡിട്ട് മില്‍മ; പാല്‍ വില്‍പ്പന ഒരു കോടി ലിറ്റര്‍

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 94,56,621 ലിറ്റര്‍ പാലാണ് വിറ്റത്

തിരുവനന്തപുരം: പാല്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡുമായി മില്‍മ. ഓണം സീസണില്‍ നാല് ദിവസത്തില്‍ 1,00,56,889 ലിറ്റര്‍ പാലാണ് മില്‍മ വിറ്റഴിച്ചത്. ഓഗസ്റ്റ് 25 മുതല്‍ 28 വരെയുള്ള കണക്കാണിത്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 94,56,621 ലിറ്റര്‍ പാലാണ് വിറ്റത്. പാല്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലും മില്‍മ സര്‍വ്വകാല റെക്കോര്‍ഡ് നേടി. തൈരിന്റെ വില്‍പ്പനയില്‍ 16 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 11,25,437 കിലോ തൈരായിരുന്നു വിറ്റഴിച്ചത്.

നെയ്യ് വില്‍പ്പനയിലും ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തി. മില്‍മയുടെ യൂണിയനുകളും ചേര്‍ന്ന് 743 ടണ്‍ നെയ്യാണ് വിറ്റത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com