'കാപ്പക്ക് പിന്നില്‍ സിപിഐഎം', ആകാശ്, ജിജോ തില്ലങ്കേരി;വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

ജസ്റ്റിസ് എ മുഹമ്മദ് മുഷാതാഖ്, ജസ്റ്റിസ് തോമസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കാപ്പ ചുമത്തിയത് ശരിവെച്ചത്
'കാപ്പക്ക് പിന്നില്‍ സിപിഐഎം', ആകാശ്, ജിജോ തില്ലങ്കേരി;വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഷുഹൈബ് കൊലപാതക കേസ് പ്രതികളായ ആകാശ് തില്ലങ്കേരിക്കും ജിജോ തില്ലങ്കേരിക്കുമെതിരെ കാപ്പ ചുമത്തിയത് ശരിവെച്ച് ഹൈക്കോടതി. ഇരുവരുടേയും വാദങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി അറിയിച്ചു. സിപിഐഎം നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതാണ് തങ്ങള്‍ക്കെതിരായ നടപടിക്ക് കാരണമെന്നായിരുന്നു ഇരുവരുടേയും വാദം. എന്നാല്‍ സിപിഐഎം കേസില്‍ കക്ഷിയല്ലെന്നും വാദങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ജസ്റ്റിസ് എ മുഹമ്മദ് മുഷാതാഖ്, ജസ്റ്റിസ് തോമസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കാപ്പ ചുമത്തിയത് ശരിവെച്ചത്. ആകാശ് തില്ലങ്കേരിയുടെ അച്ഛനും ജിജോ തില്ലങ്കേരിയുടെ ഭാര്യയുമാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതികളുടെ പേരിലുള്ള കുറ്റകൃത്യങ്ങളുടെ സ്വഭാവം കണക്കിലെടുമ്പോള്‍ അവരെ തടവില്‍വെച്ചില്ലെങ്കില്‍ കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു.

ഷുഹൈബ് വധക്കേസില്‍ ഒന്നാം പ്രതിയായ ആകാശിന് മറ്റ് കേസുകളില്‍ അകപ്പെടരുതെന്ന നിബന്ധനയോടെയായിരുന്നു ജാമ്യം അനുവദിച്ചത്. ഇതിനിടെ ഡിവൈഎഫ്‌ഐ നേതാവിനെ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസിലും ആകാശ് പ്രതിയാവുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com