വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; പൊലീസ് റിപ്പോർട്ട് തള്ളി ഐഎംഎ

ഗുരുതര കൃത്യവിലോപം തന്നെയാണ് നടന്നതെന്നും ഹർഷിനയ്ക്ക് നീതി കിട്ടണമെന്നും ഡോ. സുൽഫി നൂഹ് റിപ്പോർട്ടറിനോട് പറഞ്ഞു
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; പൊലീസ് റിപ്പോർട്ട് തള്ളി ഐഎംഎ

കോഴിക്കോട്: ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പിഴവുണ്ടായത് എവിടെ നിന്നെന്ന് പൊലീസിന് എങ്ങനെ പറയാൻ കഴിയുമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. സുൽഫി നൂഹ് ചോദിച്ചു. അത്ഭുതകരമായ റിപ്പോർട്ടാണ് പൊലീസിന്റേത്. ഡോക്ടറെ സംബന്ധിച്ച് പരാതി ഉണ്ടെങ്കിൽ വിദഗ്ധ സമിതിയാണ് കണ്ടെത്തേണ്ടത്.

ഊഹാപോഹങ്ങൾ വെച്ച് നടപടി എടുക്കാൻ കഴിയില്ല. നിയമസാധുത ലഭിക്കണമെങ്കിൽ വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍ ഉണ്ടാവണം. അതേസമയം ഗുരുതര കൃത്യവിലോപം തന്നെയാണ് നടന്നതെന്നും ഹർഷിനയ്ക്ക് നീതി കിട്ടണമെന്നും ഡോ. സുൽഫി നൂഹ് റിപ്പോർട്ടറിനോട് പറഞ്ഞു.

ഹർഷിനയ്ക്ക് നീതി കിട്ടണമെന്നാണ് സ‍ർക്കാരിന്റെ നിലപാടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജും പറഞ്ഞിരുന്നു. കത്രിക വയറ്റിൽ കുടുങ്ങി എന്നത് യാഥാർത്ഥ്യം, ഹർഷിന പറയുന്നത് വിശ്വസിക്കുന്നു. അത് കോഴിക്കോട് എത്തി ഹർഷിനയെ കണ്ടപ്പോൾ പറഞ്ഞതാണെന്നും മന്ത്രി പറഞ്ഞു. കണ്ടെത്തലുകൾ ശരി എന്ന നിലപാടല്ല താൻ സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

സംഭവത്തിൽ ആരോഗ്യവകുപ്പ് രണ്ട് അന്വേഷണങ്ങൾ നടത്തി. ഹർഷിനയ്ക്ക് നിയമ നടപടികളിലൂടെ നീതി ഉറപ്പാക്കുന്നതിനു വേണ്ടിയിട്ടാണ് ആരോഗ്യ വകുപ്പ് പൊലീസ് അന്വേഷണം വേണമെന്ന് പറഞ്ഞത്. ധനസഹായം ഉൾപ്പടെ രണ്ട് കാര്യങ്ങൾ മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി സഭയിൽവെച്ച് തീരുമാനമെടുത്തത്. പൊലീസ് അന്വേഷണം നടക്കുകയാണ്. സമയബന്ധിതമായി നടക്കും, മാത്രമല്ല അതിൽ കൃത്യമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Story Highlights: IMA rejected the police report Harshina Issue

Related Stories

No stories found.
logo
Reporter Live
www.reporterlive.com