'താല്‍ക്കാലിക ജീവനക്കാരിയെ കൊന്ന് കുഴിച്ചിടുന്ന സംഘമായി യൂത്ത് കോണ്‍ഗ്രസ് മാറി'; ജെയ്ക് സി തോമസ്

നുണ വാര്‍ത്തകളുടെ സഹായത്തോടെ തിരഞ്ഞെടുപ്പിനെ നേരിടുന്നു, അത് നാലാംകിട ഏര്‍പ്പാടാണെന്നും ജെയ്ക് കുറ്റപ്പെടുത്തി
'താല്‍ക്കാലിക ജീവനക്കാരിയെ കൊന്ന് കുഴിച്ചിടുന്ന സംഘമായി യൂത്ത് കോണ്‍ഗ്രസ് മാറി'; ജെയ്ക് സി തോമസ്

കോട്ടയം: യുഡിഎഫ് നുണ വാര്‍ത്തകളെ ഉപാസിക്കുന്നുവെന്ന് പുതുപ്പള്ളിയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. നുണ വാര്‍ത്തകളുടെ സഹായത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുന്നു, അത് നാലാംകിട ഏര്‍പ്പാടാണെന്നും ജെയ്ക് കുറ്റപ്പെടുത്തി.

'താല്‍ക്കാലിക ജീവനക്കാരിയെ കൊന്ന് കുഴിച്ചിടുന്ന സംഘമായി യൂത്ത് കോണ്‍ഗ്രസ് മാറി. പ്രതി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയാണ്. അത് മാധ്യമങ്ങള്‍ കാണുന്നില്ല. കൊലപാതക സംഘമായ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതീകമായ എല്ലാ നേതാക്കന്മാരും പുതുപള്ളിയില്‍ ഉണ്ട്'; ജെയ്ക് പറഞ്ഞു.

'കൊലപാതക വിഷയത്തില്‍ എന്ത് നടപടി സ്വീകരിച്ചു. സ്ത്രീയെ കൊന്ന് കുഴിച്ച് മൂടുന്നത് യൂത്ത് കോണ്‍ഗ്രസ് നയമല്ലെന്ന് ആരെങ്കിലും പ്രതികരിച്ചോ? യൂത്ത് കോണ്‍ഗ്രസ് ഔട്ട് റീച്ച് സെല്ലിന്റെ പദവി അലങ്കരിക്കുന്ന പുതുപള്ളിയിലെ സ്ഥാനാര്‍ത്ഥി ഈ കൊലപാതകത്തെ കുറിച്ച് എന്തെങ്കിലും പറഞ്ഞോ'; ജെയ്ക് സി തോമസ് ചോദിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com