ബെവ്‌കോ ജീവനക്കാര്‍ക്ക് ഓണം അഡ്വാന്‍സായി 35,000 രൂപ; ബോണസും എക്‌സ് ഗ്രേഷ്യയും തീരുമാനിച്ചു

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിക്കപ്പെട്ടവര്‍ക്ക് പരമാവധി 5000 രൂപയാണ് അനുവദിക്കുക
ബെവ്‌കോ ജീവനക്കാര്‍ക്ക് ഓണം അഡ്വാന്‍സായി 35,000 രൂപ; ബോണസും എക്‌സ് ഗ്രേഷ്യയും തീരുമാനിച്ചു

തിരുവനന്തപുരം: ബെവ്‌കോ ജീവനക്കാരുടെ ബോണസും എക്‌സ് ഗ്രേഷ്യയും തീരുമാനിച്ചു. എക്‌സ്‌ഗ്രേഷ്യ 19.25%വും പെര്‍ഫോമന്‍സ് ഇന്‍സെന്റീവ് 10.25%വുമാണ് അനുവദിച്ചത്. ഒരാള്‍ക്ക് ലഭിക്കുന്ന പരമാവധി തുക 90,000 രൂപയായിരിക്കും. ഓണം അഡ്വാന്‍സായി 35,000 രൂപയും നല്‍കും.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിക്കപ്പെട്ടവര്‍ക്ക് പരമാവധി 5000 രൂപയാണ് അനുവദിക്കുക. ശുചീകരണ തൊഴിലാളികള്‍ക്ക് 3500 രൂപയും ഉത്സവബത്ത അനുവദിക്കും. വെയര്‍ഹൗസുകളിലും ആസ്ഥാനത്തും സുരക്ഷാ ചുമതലയുള്ളവര്‍ക്ക് ഉത്സവബത്ത 11,000 രൂപയായിരിക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com