'മാത്യു കുഴല്‍നാടന്‍ കൃത്രിമ അഭ്യാസി,നല്ല ഒന്ന് കിട്ടിയാല്‍ താഴെ കിടക്കും;വെല്ലുവിളിച്ച് എ കെ ബാലന്‍

ഈ കേസ് കോടതിയുടെ മുറ്റം പോലും കാണില്ല. അത്രയും സുതാര്യമാണ് കമ്പനിയുടെ പ്രവര്‍ത്തനം
'മാത്യു കുഴല്‍നാടന്‍ കൃത്രിമ അഭ്യാസി,നല്ല ഒന്ന് കിട്ടിയാല്‍ താഴെ കിടക്കും;വെല്ലുവിളിച്ച് എ കെ ബാലന്‍

പാലക്കാട്; കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനെ വെല്ലുവിളിച്ച് മുന്‍ മന്ത്രി എ കെ ബാലന്‍. മുഖ്യമന്ത്രിയുടെ മകളും എക്‌സാലോജിക് കമ്പനി ഉടമയുമായ വീണാ വിജയന്‍ ഐജിഎസ്ടി അടച്ചിട്ടുണ്ടെന്ന് തെളിയിച്ചാല്‍ ആരോപണം പിന്‍വലിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ മാത്യു കുഴല്‍നാടന്‍ തയ്യാറാണോയെന്ന് എ കെ ബാലന്‍ ചോദിച്ചു. ഓരോ ദിവസവും അവാസ്തവമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് എന്തിനാണെന്ന് അറിയില്ല. വീണ കരാര്‍ പ്രകാരമുള്ള സേവനം നല്‍കിയിട്ടില്ലെന്ന് എങ്ങനെയാണ് പറയുകയെന്നും എ കെ ബാലന്‍ ചോദിച്ചു.

കേരള മുഖ്യമന്ത്രിയുടെ മകള്‍ ആണെന്ന ഒറ്റക്കാരണം കൊണ്ട് വീണാ വിജയനെ വേട്ടയാടുകയാണ്. എവിടെ നിന്നെങ്കിലും ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും വിളിച്ചു പറയുക. അതിന് മറുപടി പറയാന്‍ ആവശ്യപ്പെടുക. ഐജിഎസ്ടി കൊടുത്തിട്ടില്ല എന്ന് പറയാന്‍ എവിടെ നിന്നാണ് മാത്യുവിന് വിവരങ്ങള്‍ ലഭിച്ചത്. എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ ഏജന്‍സികള്‍ നോട്ടീസ് കൊടുക്കുമെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ എ കെ ബാലന്‍ പറഞ്ഞു.

നാട്ടില്‍ ചില കൃത്രിമ അഭ്യാസികള്‍ ഉണ്ട്. അഭ്യാസം അറിയുന്നവന്റെ നല്ല ഒന്ന് കിട്ടിയാല്‍ മണ്ണില്‍ വീഴും. എന്നിട്ട് പറയും പൂഴിക്കടകന്‍ ആണെന്ന്. കിടന്നിടത്തു നിന്നും ഉരുളും. അതാണ് ഇപ്പോള്‍ നടക്കുന്നതെന്നും എ കെ ബാലന്‍ പറഞ്ഞു. ഈ കേസ് കോടതിയുടെ മുറ്റം പോലും കാണില്ല. അത്രയും സുതാര്യമാണ് കമ്പനിയുടെ പ്രവര്‍ത്തനം. മന്ത്രി മുഹമ്മദ് റിയാസിനെതിരായ ആരോപണവും കോടതിയുടെ മുറ്റം കാണില്ലെന്നും എ കെ ബാലന്‍ പറഞ്ഞു.

വീണാ വിജയന്റെ എക്‌സോലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് കണക്കില്‍ കൂടുതല്‍ പണം വാങ്ങിയിട്ടുണ്ടെന്ന കഴിഞ്ഞ ദിവസം മാത്യു കുഴല്‍നാടന്‍ ആരോപിച്ചിരുന്നു. ഒരു കോടി 72 ലക്ഷം രൂപയ്ക്ക് പുറമേ 42 ലക്ഷം വാങ്ങിയെന്നാണ് മാത്യു കുഴല്‍നാടന്‍ പറയുന്നത്. സേവനത്തിന് നിയമാനുസൃതമായാണ് വീണയുടെ കമ്പനി പണം വാങ്ങിയതെന്നാണ് സിപിഐഎം പറയുന്നത്. IGST നികുതി അടച്ചു. എന്നാല്‍ 1,72 കോടിക്ക് IGST നികുതി അടച്ചിട്ടില്ല. നികുതി അടച്ചു എങ്കില്‍ അതിന്റെ രേഖ സിപിഐഎം പുറത്ത് വിടുമോ. പൊളിറ്റിക്കല്‍ ഫണ്ടിങ് അല്ല നടന്നത് എന്ന് അര്‍ത്ഥം. 30 ലക്ഷം രൂപ ആണ് കേന്ദ്ര സര്‍ക്കാരിന് ഈ വകുപ്പില്‍ കിട്ടേണ്ടത്. രേഖകള്‍ താന്‍ പുറത്തുവിടുകയാണെന്നും മാത്യു കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തിലൂടെ ചോദിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com