എ ഐ മാധവന്‍ വരുന്നു, ഇരിങ്ങാടപ്പിള്ളി രാമന്റെ പിന്മുറ; നിര്‍മ്മിത ബുദ്ധിയില്‍ ആന ഒരുങ്ങുന്നു

ഇ ന്യൂറോണ്‍ വേര്‍ഷനിലാണ് ആനയ്ക്ക് തലച്ചോറുണ്ടാക്കുന്നത്
Irinjalakuda Raman
Irinjalakuda Raman

ഇരിങ്ങാലക്കുട: നിര്‍മ്മിത ബുദ്ധിയില്‍ ആനയെ നിര്‍മ്മിച്ചെടുക്കാനൊരുങ്ങി തൃശൂര്‍ അന്തിക്കാട് സ്വദേശിയായ ശാസ്ത്രജ്ഞന്‍ കെ പി ഉണ്ണികൃഷ്ണനും സംഘവും. ഇരിങ്ങാടപ്പിള്ളി മാധവന്‍ എന്ന് പേരിട്ടിരിക്കുന്ന മാധവനെ എഐ മാധവന്‍ എന്ന ഓമനപ്പേരിട്ടാണ് വിളിക്കുന്നത്. ഇരിങ്ങാടപ്പിള്ളി രാമനെന്ന റോബോട്ട് ആനയുടെ പിന്മുറക്കാരനാണ് മാധവന്‍.

ഇ ന്യൂറോണ്‍ വേര്‍ഷനിലാണ് ആനയ്ക്ക് തലച്ചോറുണ്ടാക്കുന്നത്. പഞ്ചേന്ദ്രിയങ്ങള്‍ ഉപയോഗിച്ച് കാണാനും കേള്‍ക്കാനും മണംപിടിക്കാനും കഴിയുന്ന ആനയെ നിര്‍മ്മിക്കാനാണ് ഒരുക്കം. ആളുകളെ തിരിച്ചറിയാനും പാപ്പാന്മാരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാനും ആനയ്ക്ക് കഴിയും. അടുത്ത ഘട്ടത്തില്‍ വികാരങ്ങള്‍ ഉള്‍പ്പെടുത്താനും സഞ്ചരിക്കാനും കഴിയുന്ന തരത്തിലേക്ക് ആനയെ മാറ്റുമെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു.

അമേരിക്കയിലെ മിഷിഗണിലെ ആന്‍ അര്‍ബറിലുള്ള എ ഐ സ്റ്റാര്‍ട്ടപ്പായ ഇ-ന്യൂറോ ലേണിന്റെ സഹസ്ഥാപകനും മുഖ്യശാസ്ത്രജ്ഞനുമാണ് ഡോ. കെ പി ഉണ്ണികൃഷ്ണന്‍.

തൃശൂര്‍ ഇരിങ്ങാലക്കുടയ്ക്ക് അടുത്തുള്ള കല്ലേറ്റുംകര ഇരിങ്ങാടപ്പിള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലാണ് കേരളത്തിലെ ആദ്യത്തെ റോബോട്ടിക് ആനയായ ഇരിങ്ങാടപ്പിള്ളി രാമനെ എഴുന്നള്ളിപ്പിന് എത്തിച്ചത്. 10.5 അടി ഉയരമുള്ള തെച്ചിക്കോട്ട് രാമചന്ദ്രനേക്കാള്‍ ഉയരമുണ്ടായിരുന്നു ഈ റോബോട്ടിക് ആനയ്ക്ക്. മൃഗസംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്ന സംഘടനയായ 'പെറ്റാ ഇന്ത്യ'യായിരുന്നു റോബോട്ടിക് ആനയെന്ന ആശയം മുന്നോട്ട് വെച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com