'പിണറായി വിജയൻ നടപ്പാക്കുന്നത് അച്ഛൻതൊട്ടിൽ സംവിധാനം; വീണ ജയിലിൽ പോകേണ്ടിവരും': ശോഭ സുരേന്ദ്രൻ

വീണയുടെ കമ്പനിക്കെതിരെ ഇഡി അന്വേഷണം നടക്കുന്നുണ്ടെന്നും ശോഭ
'പിണറായി വിജയൻ  നടപ്പാക്കുന്നത് അച്ഛൻതൊട്ടിൽ സംവിധാനം; വീണ ജയിലിൽ പോകേണ്ടിവരും': ശോഭ സുരേന്ദ്രൻ

കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് എതിരായ സിഎംആർഎൽ വിവാദത്തിൽ പ്രതികരണവുമായി ബിജെപി ദേശീയ നിർവാഹക സമിതിയംഗം ശോഭ സുരേന്ദ്രൻ. ടി. വീണ ജയിലിൽ പോകേണ്ടിവരുമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകളും ഭാര്യയും ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിവരും. വീണയുടെ കമ്പനിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നടക്കുന്നുണ്ടെന്നും ശോഭ മാധ്യമങ്ങളോട് പറഞ്ഞു.

അമ്മത്തൊട്ടിൽ സംവിധാനം കൊണ്ടുവന്ന നാട്ടിൽ പിണറായി വിജയനിപ്പോൾ അച്ഛൻതൊട്ടിൽ സംവിധാനമാണ് നടപ്പാക്കുന്നത്. വീണയോട് മകളേ, നിന്നെ ഞാൻ സ്വർണത്തേരിലേറ്റാം എന്നു പറഞ്ഞയാളാണ് മുഖ്യമന്ത്രി. എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും പെൺകുട്ടികൾ തെരുവിൽ പൊലീസിന്റെ തല്ലുവാങ്ങുമ്പോൾ വീണയെ പിണറായി വിജയൻ രാജകുമാരിയായി വളർത്തിയെന്നും ശോഭ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകളും ഭാര്യയും സ്വർണക്കടത്തിന് നേതൃത്വം നൽകുകയാണ്.

സ്വപ്നയ്ക്ക് ശിക്ഷ നൽകുമ്പോൾ വീണയ്ക്ക് ശിക്ഷയില്ല. വീട്ടിലേക്കുവന്ന വിരുന്നുകാരനായ മരുമകൻ റിയാസിന് മന്ത്രിസ്ഥാനം കൊടുത്തു. ഉള്ളിൽ വേദനയുണ്ടെങ്കിലും പിണറായിക്കെതിരെ ഒന്നും പറയാൻ ആർജവമില്ലാത്ത ഗോവിന്ദനാണ് മാർക്സിസ്റ്റ് പാർട്ടിയുടെ ഇപ്പോഴത്തെ ശാപം. ഒരക്ഷരം മിണ്ടാൻ കഴിയാതെ കാനം അടക്കമുള്ള സിപിഐയുടെ നേതാക്കൾ ഇരിക്കുകയാണെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com