ഗതാഗത നിയമലംഘകർക്ക് ഇൻഷുറൻസ് കുരുക്ക്; നിയമം പാലിക്കുന്നവർക്ക് പ്രീമിയം കുറച്ചു നൽകാൻ ആലോചന

തേഡ് പാർട്ടി ഇൻഷുറൻസ് ഒഴികെയുള്ള ഇൻഷുറൻസ് തുകയിലാണ് മാറ്റം ഉണ്ടാകുക
ഗതാഗത നിയമലംഘകർക്ക് ഇൻഷുറൻസ് കുരുക്ക്; നിയമം പാലിക്കുന്നവർക്ക് പ്രീമിയം കുറച്ചു നൽകാൻ ആലോചന

തിരുവനന്തപുരം: സ്ഥിര ഗതാഗത നിയമ ലംഘകരുടെ ഇൻഷുറൻസ് പ്രീമിയം വർദ്ധിപ്പിക്കുന്നത് പരിഗണനയിൽ. നിയമം പാലിക്കുന്നവർക്ക് ഇൻഷുറൻസ് പ്രീമിയം കുറച്ചു നൽകാനാണ് ആലോചന. ഇന്ന് ചേർന്ന ഗതാഗത വകുപ്പ് ഉന്നത തല യോഗത്തിലാണ് തീരുമാനം.

തേഡ് പാർട്ടി ഇൻഷുറൻസ് ഒഴികെയുള്ള ഇൻഷുറൻസ് തുകയിലാണ് മാറ്റം ഉണ്ടാകുക. ഐആർഡിഎ, ജനറൽ ഇൻഷുറൻസ് കൗൺസിലുമായി ചർച്ച നടത്തും. തുടർ ചർച്ചയ്ക്ക് ഗതാഗത കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ഗതാഗത നിയമ ലംഘനങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു നേരത്തേ പറഞ്ഞിരുന്നു. എഐ ക്യാമറകൾ സ്ഥാപിച്ചതോടെ അപകടങ്ങൾ കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് മന്ത്രി ആൻ്റണി രാജു പറഞ്ഞത്. ഗതാഗത നിയമം ലംഘിച്ചവരില്‍ ജനപ്രതിനിധികളും ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. നിയമലംഘനത്തിന് 19 എം എല്‍ എമാരുടെ വാഹനങ്ങള്‍ക്കും 10 എം പിമാരുടെ വാഹനങ്ങള്‍ക്കും പിഴ ചുമത്തിയിരുന്നു. വി ഐ പി വാഹനങ്ങള്‍ ഒന്നിലധികം തവണ നിയമലംഘനം നടത്തിയിട്ടുണ്ട്. ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴ ലഭിച്ചവര്‍ക്ക് ആ തുക അടച്ചുതീര്‍ത്താല്‍ മാത്രമേ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കാനാവൂ എന്നും പിഴ പൂര്‍ണ്ണമായി അടച്ചവര്‍ക്ക് മാത്രമേ ഇന്‍ഷുറന്‍സ് പുതുക്കി നല്‍കൂ എന്നും നേരത്തെ അറിയിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com