നാമജപ യാത്ര, എന്‍എസ്എസിനെ കരയോഗം വേദിയി‍ല്‍ വിമര്‍ശിച്ച് സിപിഐഎം കൗണ്‍സിലര്‍; മറുപടി നല്‍കി സംഗീത്

സിപിഐഎം കൗണ്‍സിലര്‍ പ്രതിഷേധിച്ച് യോഗത്തില്‍ നിന്നും ഇറങ്ങി പോയി
നാമജപ യാത്ര, എന്‍എസ്എസിനെ കരയോഗം വേദിയി‍ല്‍ വിമര്‍ശിച്ച് സിപിഐഎം കൗണ്‍സിലര്‍; മറുപടി നല്‍കി സംഗീത്

തിരുവനന്തപുരം: ഗണപതി പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദത്തില്‍ എന്‍എസ്എസ് നിലപാടിനെ കരയോഗം പരിപാടിയില്‍ വെച്ച് വിമര്‍ശിച്ച് സിപിഐഎം കൗണ്‍സിലര്‍. ഷംസീര്‍ എന്ന പേരും രാഷ്ട്രീയവുമാണ് എന്‍എസ്എസിനെ നാമജപ യാത്രക്ക് പ്രേരിപ്പിച്ചതെന്ന് ആറന്നൂര്‍ കൗണ്‍സിലര്‍ ബിന്ദു മേനോന്‍ വിമര്‍ശിച്ചു.

ഇതിന് മുമ്പും വേറൊരാള്‍ മറ്റൊരു രീതിയില്‍ ഗണപതിയെ വിമര്‍ശിച്ചിരുന്നു. അന്ന് ആരും നാമജപവുമായി ഇറങ്ങിയിട്ടില്ല. വിശ്വാസത്തിനൊപ്പം ശാസ്ത്രവും പഠിക്കണം എന്നായിരുന്നു ബിന്ദുവിന്റെ വിമര്‍ശം.

തുടര്‍ന്ന് യോഗത്തില്‍ തന്നെ എന്‍എസ്എസ് വൈസ് പ്രസിഡന്റ് എം സംഗീത് കുമാര്‍ മറുപടി നല്‍കി. ഇതുപോലുള്ളവരെ യോഗത്തിലേക്ക് വിളിക്കരുതെന്ന് സംഗീത് പറഞ്ഞു. ഇഷ്ട ദേവന്മാരെ പറ്റി പറഞ്ഞാല്‍ ഞങ്ങള്‍ പ്രതികരിക്കും. അത് ആര് പറഞ്ഞാലും ശരി, എത്ര കേസെടുത്താലും നാമ ജപ യാത്ര നടത്തും എന്നും സംഗീത് പറഞ്ഞു. സംഗീത് കുമാറിന്റെ പ്രതികരണത്തിന് പിന്നാലെ സിപിഐഎം കൗണ്‍സിലര്‍ പ്രതിഷേധിച്ച് യോഗത്തില്‍ നിന്നും ഇറങ്ങി പോയി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com