ഏറ്റുമാനൂർ നഗരസഭയിലെ എൽ‍ഡിഎഫ് അവിശ്വാസ പ്രമേയം പരാജയം; ബിജെപി വിട്ടുനിന്നു

ഏഴ് അം​ഗങ്ങളുള്ള ബിജെപി, യോ​ഗത്തിൽ നിന്ന് വിട്ടുനിന്നതോടെ ക്വാറം തികഞ്ഞില്ല
ഏറ്റുമാനൂർ നഗരസഭയിലെ എൽ‍ഡിഎഫ് അവിശ്വാസ പ്രമേയം പരാജയം; ബിജെപി  വിട്ടുനിന്നു

ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭയിലെ യുഡിഎഫ് ഭരണം അവസാനിപ്പിക്കാനുള്ള ഇടതുമുന്നണി നീക്കം പരാജയം. എൽ‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളി. ബിജെപി അം​ഗങ്ങൾ വിട്ടുനിന്നു. ഏഴ് അം​ഗങ്ങളുള്ള ബിജെപി, യോ​ഗത്തിൽ നിന്ന് വിട്ടുനിന്നതോടെ ക്വാറം തികഞ്ഞില്ല. ഇതോടെ അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനാവാതെ യോ​ഗം പിരിയുകയായിരുന്നു.

ചെയർപേഴ്സൺ ലൗലി ജോർജ്ജിനെതിരായിരുന്നു ഇടതുമുന്നണിയുടെ അവിശ്വാസ നീക്കം. ഇതിൽ നിന്ന് യുഡിഎഫും ബിജെപിയും വിട്ടുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു. കോൺ​ഗ്രസ് നേതാവായ ലൗലി ജോർജ്ജ് ചെയർപേഴ്സണായ ഭരണസമിതിയിൽ നിന്ന് വൈസ് ചെയർമാൻ അടക്കം മൂന്ന് സ്വതന്ത്ര കൗൺസിലർമാർ കൂറുമാറിയിരുന്നു. ഇടതുപക്ഷത്തേക്ക് കൂറുമാറിയ കൗൺസിലർമാരുടെ കൂടെ പിന്തുണയിലായിരുന്നു അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

കോൺഗ്രസ് - ബിജെപി ഒത്തുകളി മൂലമാണ് അവിശ്വാസം ചർച്ചക്കെടുക്കാൻ കഴിയാതെ പോയതെന്ന് പ്രതിപക്ഷ നേതാവ് ഇഎസ് ബിജു ആരോപിച്ചു. 35 കൗൺസിലർമാരുള്ള നഗരസഭയിൽ 3 സ്വതന്ത്രരുടെ പിന്തുണയിലാണ് യുഡിഎഫ് ഭരിച്ചിരുന്നത്. സ്വതന്ത്രർ എൽഡിഎഫിനൊപ്പം ചേർന്നതോടെ 15 ൽ നിന്ന് യുഡിഎഫ് 12 ലേക്ക് ഒതുങ്ങി. ഭരണം മുന്നോട്ടു കൊണ്ടു പോകണമെങ്കിൽ 7 കൗൺസിലർമാരുള്ള ബിജെപിയുടെ നിലപാടും ഇനി നിർണായകമാകും.

Story Highlights: LDF no-confidence motion in Etumanoor Municipal Corporation failed

Related Stories

No stories found.
logo
Reporter Live
www.reporterlive.com