'അക്രമത്തിന് ശ്രമിച്ചിട്ടില്ല, പിന്നെന്താ'; നാമജപഘോഷയാത്ര കേസ് പിന്‍വലിക്കാനുള്ള നീക്കത്തില്‍ ഇ പി

എൻഎസ്എസ് നടത്തിയ നാമജപയാത്രയിൽ അക്രമം ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ഇ പി വ്യക്തമാക്കി. എൻഎസ്എസ് കോടതിയിലും അത് വ്യക്തമാക്കി. അതിനാൽ കേസ് പിൻവലിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നു.
'അക്രമത്തിന് ശ്രമിച്ചിട്ടില്ല, പിന്നെന്താ'; നാമജപഘോഷയാത്ര കേസ് പിന്‍വലിക്കാനുള്ള നീക്കത്തില്‍ ഇ പി

കോട്ടയം: എൻഎസ്എസിന്റെ നാമജപ യാത്രയ്ക്കെതിരെ എടുത്ത കേസ് പിൻവലിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ. എൻഎസ്എസ് നടത്തിയ നാമജപയാത്രയിൽ അക്രമം ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ഇ പി വ്യക്തമാക്കി. എൻഎസ്എസ് കോടതിയിലും അത് വ്യക്തമാക്കി. അതിനാൽ കേസ് പിൻവലിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നു. നടപടിയിൽ തെറ്റില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.

മിത്ത് പരാമര്‍ശത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് എന്‍എസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപ യാത്രക്കെതിരെ കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. അനധികൃതമായി സംഘംചേരൽ, ഗതാഗത തടസ്സം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നാമജപ യാത്രയിൽ പങ്കെടുത്ത ആയിരത്തോളം പേർക്കെതിരെ കേസെടുത്തത്. എൻഎസ്എസ് വൈസ് പ്രസിഡന്റ്‌ സംഗീത് കുമാറാണ് ഒന്നാം പ്രതി. എന്നാൽ പുതുപ്പളളി ഉപതിരഞ്ഞെടുപ്പ് വന്നതോടെ സർക്കാരിന് മനം മാറ്റം വന്നു. എടുത്ത കേസ് പിൻവലിക്കാനാണ് ഇപ്പോഴത്തെ ശ്രമം.

അക്രമം നടത്തിയില്ലന്ന് വിശദീകരിച്ച് കോടതിയിൽ റിപ്പോർട്ട് നൽകാനാണ് ആലോചന. എന്നാൽ ഹൈകോടതി കേസ് പരിഗണിക്കുന്നതിനാൽ പിൻവലിക്കാൻ നിയമതടസമുണ്ടെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ നിലപാട്. നിയമോപദേശ പ്രകാരമായിരിക്കും കേസ് പിൻവലിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുക. കഴിഞ്ഞ ദിവസം എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പുകഴ്ത്തി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ്. കേസിനോടുളള സമീപനത്തിലും മാറ്റം വന്നത്. കേസ് പിൻവലിക്കാനുള്ള നീക്കം നല്ലകാര്യമെന്ന് കെ. മുരളീധരൻ പ്രതികരിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com