ഡോക്ടര്‍മാര്‍ ശ്രദ്ധിക്കുക, ഇനിമുതല്‍ കുറിപ്പടി നിരീക്ഷിക്കും; ആശുപത്രികളില്‍ സമിതി

കുറിപ്പടി നിരീക്ഷിക്കാനായി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രിസ്‌ക്രിപ്ഷന്‍ ഓഡിറ്റ് കമ്മിറ്റി രൂപവത്കരിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു.
ഡോക്ടര്‍മാര്‍ ശ്രദ്ധിക്കുക, ഇനിമുതല്‍ കുറിപ്പടി നിരീക്ഷിക്കും; ആശുപത്രികളില്‍ സമിതി

ആലപ്പുഴ: സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ മരുന്നുകുറിക്കല്‍ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍. കുറിപ്പടി നിരീക്ഷിക്കാനായി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രിസ്‌ക്രിപ്ഷന്‍ ഓഡിറ്റ് കമ്മിറ്റി രൂപവത്കരിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു.

ആന്റിബയോട്ടികളുടെ ദുരുപയോഗം തടയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ആശുപത്രികളിലുള്ള ജനറിക് മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും ബ്രാന്‍ഡഡ് മരുന്നുകള്‍ കുറിക്കുന്നത് കുറക്കാനും ലക്ഷ്യമുണ്ട്.

കമ്മിറ്റി രൂപീകരിക്കാന്‍ ആരോഗ്യവകുപ്പ് കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു. എല്ലാ സ്ഥാപനങ്ങളിലും ഓഡിറ്റ് കമ്മിറ്റി ഉണ്ടാവും. റീജണല്‍ മെഡിക്കല്‍ ഓഫീസര്‍, ഡെപ്യൂട്ടി സൂപ്രണ്ട്, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍, സ്റ്റോര്‍ കസ്റ്റോഡിയന്‍ എന്നിവരാകും കമ്മിറ്റി അംഗങ്ങള്‍. സ്വകാര്യ ആശുപത്രികളെ ഒഴിവാക്കിയതില്‍ ഒരു വിഭാഗം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് അതൃപ്തിയുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com