Reporter Exclusive: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ വിഐപികൾക്ക് മാത്രം

കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രിയിൽ എത്തുന്ന സാധാരണക്കാരെ ഹൃദയ ശസ്ത്രക്രിയ നടത്താതെ തിരിച്ചയക്കുകയാണ്
Reporter Exclusive: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 
ഹൃദയ ശസ്ത്രക്രിയ വിഐപികൾക്ക് മാത്രം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ വിഐപികൾക്ക് മാത്രം. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ ഇല്ല എന്ന കാരണത്താൽ കാത്ത് ലാബ് അടച്ച് രോഗികളെ തിരിച്ചയയ്ക്കുമ്പോളാണ് വിഐപികളുടെ ബന്ധുക്കൾക്ക് ശസ്ത്രക്രിയ ചെയ്യുന്നത്. ആരോഗ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള നിർദ്ദേശപ്രകാരം ജനറൽ ആശുപത്രിയിൽ നിന്ന് സാധനങ്ങൾ എത്തിച്ചാണ് പുനലൂർ എംഎൽഎ പി എസ് സുപാലിന്റെ സഹോദരന് ശസ്ത്രക്രിയ ചെയ്യുന്നത്.

കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രിയിൽ എത്തുന്ന സാധാരണക്കാരെ ഹൃദയ ശസ്ത്രക്രിയ നടത്താതെ തിരിച്ചയക്കുകയാണ്. ആൻജിയോഗ്രാം, ആൻജിയോ പ്ലാസ്റ്റി എന്നിവ നടത്താൻ ആവശ്യമായ ഒന്നും ആശുപത്രിയിലില്ല. പക്ഷേ വിഐപികൾ എത്തുമ്പോൾ ഈ നിലപാട് മാറും. ഹൃദയശസ്ത്രക്രിയയ്ക്ക് ആവശ്യമായ സാധനങ്ങൾ ജനറൽ ആശുപത്രിയിൽ നിന്ന് എത്തിച്ചാണ് സുപാലിന്റെ സഹോദരന്റെ ശസ്ത്രക്രിയ. ആരോഗ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള നിർദ്ദേശത്തെ തുടർന്നാണ് ജനറൽ ആശുപത്രിയിൽ നിന്ന് സാധനങ്ങൾ എത്തിച്ച് ഹൃദയശസ്ത്രക്രിയ നടത്തുന്നത്.

ദിവസവും 25 ശസ്ത്രക്രിയകൾ വരെ നടന്നിരുന്ന രണ്ട് കാത്ത് ലാബുകളാണ് ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ അടച്ചിട്ടത്. ഇതിനിടയിലാണ് ആരോഗ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരം എംഎൽഎയുടെ സഹോദരന് ശസ്ത്രക്രിയ നടത്തുന്നത്. 30 കോടി രൂപയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനികൾക്ക് നൽകാനുള്ളത്. 2022 ഡിസംബർ വരെയുള്ള കുടിശ്ശിക നൽകാതെ വിതരണം നടക്കില്ലെന്നാണ് കമ്പനികളുടെ നിലപാട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com