വീടിനകത്തേക്ക് പാമ്പിനെ എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമം; മകളെ ശല്യം ചെയ്യുന്നത് തടഞ്ഞതിന് പ്രതികാരം

വീടിനകത്തേക്ക് പാമ്പിനെ എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമം; മകളെ ശല്യം ചെയ്യുന്നത് തടഞ്ഞതിന് പ്രതികാരം

മകളെ ശല്യം ചെയ്തതു തടഞ്ഞ പിതാവിനെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍.

തിരുവനന്തപുരം: മകളെ ശല്യം ചെയ്തതു തടഞ്ഞ പിതാവിനെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കോടന്നൂര്‍ സ്വദേശി എസ് കെ സദനത്തില്‍ കിച്ചു എന്ന ഗുണ്ട് റാവു ആണ് പിടിയിലായത്. പ്രതിയെ കാട്ടാക്കട കോടതി റിമാന്‍ഡ് ചെയ്തു.

കാട്ടാക്കട അമ്പലത്തിന്‍കാല സ്വദേശി രാജേന്ദ്രനെയാണ് കൊല്ലാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയെ ശല്യം ചെയ്തത് വിലക്കിയതിന്റെ പ്രതികാരമാണ് കൊലപാതക ശ്രമമെന്ന് പോലീസ് പറഞ്ഞു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം നടന്നത്. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

വീടിന് പുറത്ത് ആരോ വന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും പാമ്പിനെ ജനലിലൂടെ അകത്തേക്കിട്ട് പ്രതി ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പാമ്പിനെ വീട്ടുകാര്‍ തല്ലിക്കൊന്നു. ബൈക്കിന്റെ നമ്പറിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പാമ്പിനെ എറിഞ്ഞത് താനാണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com