ലാവ്‌ലിന്‍ കേസ് എത്ര തവണ മാറ്റിവെച്ചെന്ന് ലോക്‌സഭയില്‍ ചോദിച്ച് ഹൈബി; ഇവിടെ റോളില്ലെന്ന് മന്ത്രി

സുപ്രീം കോടതിയില്‍ 34ാം തവണയും ലാവ്‌ലിന്‍ കേസ് മാറ്റിവെച്ചിരുന്നു.
ലാവ്‌ലിന്‍ കേസ് എത്ര തവണ മാറ്റിവെച്ചെന്ന് ലോക്‌സഭയില്‍ ചോദിച്ച് ഹൈബി; ഇവിടെ റോളില്ലെന്ന് മന്ത്രി

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ ചോദ്യമുന്നയിച്ച് ഹൈബി ഈഡന്‍ എംപി. ലാവ്‌ലിന്‍ കേസ് എത്ര തവണ മാറ്റിവെച്ചുവെന്നും അത് മാറ്റാനുള്ള കാരണം അന്വേഷിച്ചിരുന്നോ എന്നുമായിരുന്നു ഹൈബിയുടെ ചോദ്യം.

എന്നാല്‍ കേസുകള്‍ ലിസ്റ്റ് ചെയ്യുന്നതും മാറ്റിവെക്കുന്നതും പൂര്‍ണമായും കോടതിയുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണ്. ഇതില്‍ സര്‍ക്കാരിന് ഒരു റോളുമില്ല. ഇതുസംബന്ധിച്ച വിവരങ്ങള്‍ നിയമമന്ത്രാലയം സൂക്ഷിച്ചിട്ടുമില്ലെന്നുമായിരുന്നു നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളിന്റെ മറുപടി. സുപ്രീം കോടതിയിലെ കേസിനെ സംബന്ധിക്കുന്ന ഒരു വിവരവും മന്ത്രാലയം സൂക്ഷിച്ചിട്ടില്ലെന്നും നിയമമന്ത്രി വ്യക്തമാക്കി.

സുപ്രീം കോടതിയില്‍ 34ാം തവണയും ലാവ്‌ലിന്‍ കേസ് മാറ്റിവെച്ചിരുന്നു. ഇപ്പോള്‍ സെപ്തംബര്‍ 12ലേക്കാണ് കേസ് മാറ്റിയത്. സിബിഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവിന്റെ അസൗകര്യം മൂലം കേസ് അടുത്തയാഴ്ച്ച പരിഗണിക്കണമെന്ന് സിബിഐ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അന്ന് ഹാജരാവാന്‍ അസൗകര്യമുണ്ടെന്ന് പിണറായി വിജയന്റെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് സെപ്റ്റംബര്‍ 12ലേക്ക് മാറ്റിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com