സംഗീത സംവിധായകൻ ഐ എം ഷക്കീർ അന്തരിച്ചു

വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട്, ജഗതി ആൻഡ് ജഗദീഷ് ഇൻ ടൗൺ, ഹൗസ് ഓണർ എന്നീ ചിത്രങ്ങൾക്ക് ഷക്കീർ ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
സംഗീത സംവിധായകൻ ഐ എം ഷക്കീർ അന്തരിച്ചു

കൊച്ചി: പ്രശസ്ത താളവാദ്യ കലാകാരനും സംഗീത സംവിധായകനുമായ ഐ എം ഷക്കീർ (62) അന്തരിച്ചു. വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട്, ജഗതി ആൻഡ് ജഗദീഷ് ഇൻ ടൗൺ, ഹൗസ് ഓണർ എന്നീ ചിത്രങ്ങൾക്ക് ഷക്കീർ ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംഗീതസംവിധായകനായത്. അദ്ദേഹം നിരവധി പ്രണയ ഗാനങ്ങൾക്കും ഭക്തി ഗാനങ്ങൾക്കും മാപ്പിള പാട്ടുകൾക്കും സംഗീതം നൽകിയിട്ടുണ്ട്. പിന്നണി ഗായകൻ അഫ്സലും ഗായകൻ അൻസാറും സഹോദരങ്ങളാണ്.

ഭാര്യമാർ: റഹദ, സൗദ. മക്കൾ: ഹുസ്ന, ഫർസാന, സിത്താര, അസീമ, അബ്ദുൽ ഹക്കീം. മരുമകൻ: മുഹമ്മദ് ഷിറാസ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് മട്ടാഞ്ചേരി കപ്പലണ്ടി മുക്ക് പടിഞ്ഞാറെ പള്ളി ഖബർസ്ഥാനിൽ നടക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com