സുകുമാരൻ നായർക്ക് എൻഎസ്എസിൽ നിന്ന് പണി; ഷംസീറിന്റെ പേരിൽ ശത്രു സംഹാര പൂജ

സമുദായവും രാഷ്ട്രീയവും ആയി കൂട്ടിക്കുഴക്കുന്നതിനോട് താല്പര്യം ഇല്ലെന്ന് അഞ്ചൽ ജോബ് പറഞ്ഞു
സുകുമാരൻ നായർക്ക് എൻഎസ്എസിൽ നിന്ന് പണി; ഷംസീറിന്റെ പേരിൽ ശത്രു സംഹാര പൂജ

കൊല്ലം: സ്പീക്കർ എ എൻ ഷംസീറിന്റെ പേരിൽ ശത്രുസംഹാര പൂജ നടത്തി എൻഎസ്എസ് കരയോഗം പ്രസിഡൻറ്. കൊല്ലം ഇടമുളക്കൽ പഞ്ചായത്തിലെ അസുരമംഗലം 2128 നമ്പർ കരയോഗത്തിന്റെ പ്രസിഡണ്ട് അഞ്ചൽ ജോബാണ് സ്പീക്കർക്ക് വേണ്ടി ശത്രുസംഹാര അർച്ചന നടത്തിയത്. സ്പീക്കർക്കെതിരെ എൻഎസ്എസ് നാമജപ സംഗമം നടത്തുന്നതിനിടെയാണ് എ എൻ ഷംസീറിനെ അനുകൂലിച്ചുള്ള പൂജ. സമുദായവും രാഷ്ട്രീയവും ആയി കൂട്ടിക്കുഴക്കുന്നതിനോട് താല്പര്യം ഇല്ലെന്ന് അഞ്ചൽ ജോബ് പറഞ്ഞു.

അതേസമയം സ്പീക്കർ എ എൻ ഷംസീറിനെതിരെ പ്രതിഷേധം കടുപ്പിച്ച് എൻഎസ്എസ് രം​ഗത്തെത്തി. ഷംസീർ ഹൈന്ദവ ജനതയോട് മാപ്പ് പറയണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. ​ഗണപതി മിത്താണെന്ന പരാമർശത്തിനെതിരെ വിശ്വാസ സംരക്ഷണ ദിനം ആചരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിൽ കവിഞ്ഞൊരു ശാസ്ത്രമില്ല. ശാസ്ത്രം ​ഗണപതിയുടെ മേലിൽ മാത്രം അടിച്ചേൽപ്പിക്കുന്ന രീതി ശരിയല്ല. ശാസ്ത്രമല്ല വിശ്വാസമാണ് വലുതെന്നും സുകുമാരൻ നായർ പറഞ്ഞു.

എ എൻ ഷംസീറിൻ്റെ പ്രസംഗത്തിൽ പ്രതിഷേധിച്ച് ഇന്ന് വിശ്വാസ സംരക്ഷണ ദിനം ആചരിക്കുകയാണ് എൻഎസ്എസ്. പ്രവർത്തകർ തൊട്ടടുത്തുള്ള ​ഗണപതി ക്ഷേത്രങ്ങളിൽ എത്തി വഴിപാടുകൾ നടത്തി വിശ്വാസസംരക്ഷണ ദിനത്തിൽ പങ്കാളിയാകണമെന്ന് താലൂക്ക് യൂണിയൻ പ്രസിഡന്റുമാർക്കയച്ച കത്തിൽ സുകുമാരൻ നായർ ആവശ്യപ്പെട്ടിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com