'നായര്‍ സമുദായം സുകുമാരന്‍ നായരുടെ കീശയിലല്ല'; പ്രസ്താവന പിന്‍വലിക്കണമെന്ന് എ കെ ബാലന്‍

സ്പീക്കര്‍ ഒരു പ്രത്യേക വിഭാഗത്തില്‍ ജനിച്ചു. അതിന്റെ പേരില്‍ ഒറ്റപ്പെടുത്താനാണ് ശ്രമം. സംഘപരിവാര്‍ നീക്കം എന്‍എസ്എസ് ഏറ്റുപിടിച്ചുവെന്നും എ കെ ബാലന്‍
'നായര്‍ സമുദായം സുകുമാരന്‍ നായരുടെ കീശയിലല്ല'; പ്രസ്താവന പിന്‍വലിക്കണമെന്ന് എ കെ ബാലന്‍

തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ വിമര്‍ശനവുമായി സിപിഐഎം നേതാവ് എ കെ ബാലന്‍. സുകുമാരന്‍ നായര്‍ സംഘപരിവാര്‍ പതിപ്പ് ആവുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. സ്പീക്കര്‍ ഒരു പ്രത്യേക വിഭാഗത്തില്‍ ജനിച്ചു. അതിന്റെ പേരില്‍ ഒറ്റപ്പെടുത്താനാണ് ശ്രമം. സംഘപരിവാര്‍ നീക്കം എന്‍എസ്എസ് ഏറ്റുപിടിച്ചു. നായര്‍ സമുദായം സുകുമാരന്‍ നായരുടെ കീശയിലല്ലെന്നും എ കെ ബാലന്‍ വിമര്‍ശിച്ചു.

ഗണപതിയെ കുറിച്ചുള്ള സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പരാമര്‍ശം അതിരുകടന്നെന്നായിരുന്നു സുകുമാരന്‍ നായരുടെ പ്രതികരണം. സ്പീക്കര്‍ക്ക് യോജിച്ച നടപടിയല്ല ഷംസീറിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും വിശ്വാസികളോട് മാപ്പ് പറഞ്ഞ് ഷംസീര്‍ സ്പീക്കര്‍ സ്ഥാനം ഒഴിയണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് എ കെ ബാലന്റെ വിമര്‍ശനം. സുകുമാരന്‍ നായരുടെ പ്രതികരണം പ്രത്യേക ബോധത്തില്‍ നിന്നാണെന്ന് എ കെ ബാലന്‍ വിമര്‍ശിച്ചു. സുകുമാരന്‍ നായരുടെ പ്രസ്താവന പിന്‍വലിക്കണം. ക്ഷമ പറയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

'സുകുമാരന്‍ നായര്‍ സംഘപരിവാറിന്റെ പതിപ്പ് ആവുന്നു. തെരഞ്ഞെടുപ്പ് ദിവസം ദൈവ വിശ്വാസികള്‍ സിപിഐഎമ്മിന് വോട്ട് നല്‍കരുതെന്ന് പറഞ്ഞു. സുകുമാരന്‍ നായര്‍ സമുദായത്തില്‍ തന്നെ ഒറ്റപ്പെട്ടു. തിരഞ്ഞെടുപ്പ് ആഹ്വാനം സമുദായ വിശ്വാസികള്‍ തള്ളിയപ്പോള്‍ തന്നെ അദ്ദേഹം പദവി ഒഴിയുകയായിരുന്നു വേണ്ടത്. സംഘപരിവാര്‍ അനാവശ്യ വിവാദം ഉണ്ടാക്കുകയാണ്. വിഷലിപ്തമായ പ്രചരണമാണ് നടക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രസംഗം ഉദ്ധരിച്ചാണ് സ്പീക്കര്‍ സംസാരിച്ചത്', എ കെ ബാലന്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com