ഓർത്തഡോക്സ് ബാവയുമായി കൂടിക്കാഴ്ച്ച നടത്തി വി ഡി സതീശന്‍

സൗഹൃദ സന്ദർശനമെന്ന് ഓർത്തഡോക്സ് സഭ വൃത്തങ്ങൾ
ഓർത്തഡോക്സ് ബാവയുമായി കൂടിക്കാഴ്ച്ച നടത്തി വി ഡി സതീശന്‍

കോട്ടയം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് തൃതീയൻ ബാവയുമായി കൂടിക്കാഴ്ച്ച നടത്തി. ദേവലോകം കാതോലിക്കേറ്റ് അരമനയിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു.

സൗഹൃദ സന്ദർശനമെന്ന് ഓർത്തഡോക്സ് സഭാ വൃത്തങ്ങൾ പ്രതികരിച്ചു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുപ്പോൾ പ്രതിപക്ഷ നേതാവ് ബാവയെ കണ്ടതിനു പിന്നിൽ രാഷ്ട്രീയമില്ലെന്നാണ് കോൺഗ്രസ് വിശദീകരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com