തൃശൂര്‍: വിയ്യൂരില്‍ കെഎസ്ഇബി ജീവനക്കാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. തമിഴ്നാട് സ്വദേശി മുത്തുപാണ്ടി(49) ആണ് മരിച്ചത്. കെഎസ്ഇബി താല്കാലിക ജീവനക്കാര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. മുത്തുപാണ്ടിയെ കുത്തിയ തമിഴ്നാട് തെങ്കാശി സ്വദേശി മാരിപാണ്ടി(60)യെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.