നികുതി വെട്ടിപ്പ്: ഐഎംഎയ്ക്ക് തിരിച്ചടി, ജിഎസ്ടി നോട്ടീസ് ശരിവെച്ച് ഹൈക്കോടതി

ഐഎംഎ നികുതി വെട്ടിപ്പ് നടത്തിയെന്ന് ജിഎസ്ടി ഇന്റലിജന്‍സ് നേരത്തെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു
നികുതി വെട്ടിപ്പ്: ഐഎംഎയ്ക്ക് തിരിച്ചടി, ജിഎസ്ടി നോട്ടീസ് ശരിവെച്ച് ഹൈക്കോടതി

കൊച്ചി: നികുതി വെട്ടിപ്പ് കേസില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് തിരിച്ചടി. ജിഎസ്ടി നോട്ടീസ് ഹൈക്കോടതി ശരിവെച്ചു. ഐഎംഎ വിവരങ്ങള്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഐഎംഎ നികുതി വെട്ടിപ്പ് നടത്തിയെന്ന് ജിഎസ്ടി ഇന്റലിജന്‍സ് നേരത്തെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

ജിഎസ്ടി ഇന്റലിജന്‍സിന് ഐഎംഎ വിവരങ്ങള്‍ നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇതിന് ഒരു മാസം സമയം അനുവദിച്ചിട്ടുണ്ട്. ഭൂമി സംബന്ധമായ വിവരങ്ങളാണ് നല്‍കേണ്ടത്. കൈവശ ഭൂമി, രജിസ്ട്രേഷന്‍, വില വിവരങ്ങള്‍ തുടങ്ങിയവ ഐഎംഎ കേരള ഘടകം നല്‍കണം. തല്‍ക്കാലം ജപ്തി നടപടി പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. നിര്‍ദേശം ജിഎസ്ടി ഇന്റലിജന്‍സിന് നല്‍കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com