കോഴിക്കോട് ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു

ഇടവിട്ട് മഴ പെയ്യുന്നതും ഇടയില്‍ വെയില്‍ കനക്കുകയും ചെയ്യുന്ന അനുകൂല സാഹചര്യത്തില്‍ കൊതുക് പെരുകുന്നതാണ് ഡെങ്കി വ്യാപനത്തിന് കാരണമാകുന്നത്
കോഴിക്കോട് ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു

കോഴിക്കോട്: ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു. വ്യാഴാഴ്ച മാത്രം 27 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇന്നലെ നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇടവിട്ട് മഴ പെയ്യുന്നതും ഇടയില്‍ വെയില്‍ കനക്കുകയും ചെയ്യുന്ന അനുകൂല സാഹചര്യത്തില്‍ കൊതുക് പെരുകുന്നതാണ് ഡെങ്കി വ്യാപനത്തിന് കാരണമാകുന്നത്.

ഈ മാസം മാത്രം ജില്ലയില്‍ 65 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പനി ബാധിച്ച് ചികിത്സ തേടിയത് 23,925 പേരാണ്. ജില്ലയില്‍ കാക്കൂര്‍, കുറ്റ്യാടി, ഫറോക്ക്, പേരാമ്പ്ര, മേപ്പയ്യൂര്‍ തുടങ്ങിയ ഭാഗങ്ങളിലെല്ലാം ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശക്തമായ പനിയും വിട്ടുമാറാത്ത ക്ഷീണവും കഫക്കെട്ടുമാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളായി കാണുന്നത്.

ദിവസേന ശരാശരി ആയിരത്തിലധികം പേരാണ് പനിയ്ക്ക് ചികിത്സ തേടി ആശുപത്രികളില്‍ എത്തുന്നത്. എലിപ്പനിയും, എച്ച് വണ്‍ എന്‍ വണ്ണും, പനി മൂലം ചികിത്സ തേടിയ ചിലരില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് ചേവരമ്പലത്ത് നാല് വയസുകാരന് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com