സ്വര്‍ണവ്യാപാരിയെ ആക്രമിച്ച കേസ്; അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍

പതിനഞ്ച് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. നാല് മാസം മുന്‍പുണ്ടായ കവര്‍ച്ചയുടെ മുഖ്യ ആസൂത്രകന്‍ അര്‍ജുന്‍ ആയങ്കിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
സ്വര്‍ണവ്യാപാരിയെ ആക്രമിച്ച കേസ്; അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍

പാലക്കാട്: മീനാക്ഷിപുരത്ത് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 75 പവന്‍ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ അര്‍ജുന്‍ ആയങ്കിയെ റിമാന്‍ഡ് ചെയ്തു. പതിനഞ്ച് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. നാല് മാസം മുന്‍പുണ്ടായ കവര്‍ച്ചയുടെ മുഖ്യ ആസൂത്രകന്‍ അര്‍ജുന്‍ ആയങ്കിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

17ന് മഹാരാഷ്ട്രയില്‍ നിന്നാണ് അര്‍ജുന്‍ അറസ്റ്റിലായത്.അനീസ് എന്ന ഇയാളുടെ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മാര്‍ച്ച് 26നാണ് തൃശ്ശൂരിലേക്ക് വരുന്ന സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടു പോയി കവര്‍ച്ച നടത്തിയത്. കേസുമായി ബന്ധപ്പെട്ട് 11 സിപിഐഎം നേതാക്കളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com