പകർച്ച പനി; സംസ്ഥാനത്ത് ഇന്ന് മൂന്ന് മരണം

11 ദിവസത്തിനിടെ 48 പനി മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്
പകർച്ച പനി; സംസ്ഥാനത്ത് ഇന്ന് മൂന്ന് മരണം

തിരുവനന്തപുരം: കാലവർഷം ശക്തി കുറഞ്ഞെങ്കിലും സംസ്ഥാനത്ത് പനി മരണം വർദ്ധിക്കുന്നു. മൂന്ന് പേരാണ് ഇന്ന് പനി മൂലം മരിച്ചത്. 11 ദിവസത്തിനിടെ 48 പനി മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഡെങ്കി, എലിപ്പനി, എച്ച് വൺ എൻ വൺ എന്നിവയിൽ ആണ് ഏറെയും മരണങ്ങൾ സംഭവിക്കുന്നത്.

എലിപ്പനി ബാധിതരുടെ എണ്ണവും സംസ്ഥാനത്ത് കൂടുകയാണ്. പത്ത് പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 12,425 പേരാണ് ഇത് വരെ സംസ്ഥാനത്ത് പകർച്ച പനിയിൽ ചികിത്സ തേടിയത്. 263 പേരെ കിടത്തി ചികിത്സയിൽ പ്രവേശിപ്പിച്ചു. ഒരാൾക്ക് ചിക്കുൻ ഗുനിയയും കണ്ടെത്തി.

പാലക്കാട് ആയില്യക്കുന്ന് സ്വദേശി നീലി, തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി പ്രിജിത്ത് എന്നിവരാണ് പനി ബാധിച്ച് ഇന്ന് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് നീലിയുടെ മരണം. പനിയെ തുടർന്ന് 4 ദിവസം മുൻപാണ് പ്രജിത്തിനെ പുല്ലമ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. രോഗം മൂർച്ഛിച്ചതോടെ തിങ്കളാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയായിരുന്നു മരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com