പകർച്ചപ്പനി: സംസ്ഥാനത്ത് ഇന്ന് ഏഴ് മരണം

10594 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്
പകർച്ചപ്പനി: സംസ്ഥാനത്ത് ഇന്ന് ഏഴ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി ബാധിച്ച് ഇന്ന് ഏഴു പേർ മരിച്ചു. ഡെങ്കിപ്പനി, എലിപ്പനി, എച്ച് വൺ എൻ വൺ എന്നിവ ബാധിച്ചാണ് മരണങ്ങൾ. 10594 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. 56പേർക്ക് ഡെങ്കിപ്പനിയും 16പേർക്ക് എലിപ്പനിയും രണ്ടുപേർക്ക് എച്ച് വൺ എൻ വണ്ണും സ്ഥിരീകരിച്ചു.

എച്ച് വൺ എന്‍ വൺ ബാധിച്ച് ഇന്ന് വയനാട് സ്വദേശി മരിച്ചിരുന്നു. തലപ്പുഴ സ്വദേശി നല്ലക്കണ്ടി വീട്ടില്‍ ആയിഷ (48) ആണ് മരിച്ചത്. ചികിത്സയിലായിരിക്കെ കഴിഞ്ഞ ദിവസം രാത്രിയാണ് മരണം സംഭവിച്ചത്. സംസ്ഥാനത്ത് പ്രതിദിന പനി ബാധിതരുടെ എണ്ണം ഉയരുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com