സഞ്ജീവ് കുമാര്‍ പട് ജോഷി പുതിയ അഗ്നിരക്ഷാസേന മേധാവി

ഷേഖ് ദര്‍വേഷ് സാഹിബ് പൊലീസ് മേധാവിയായ ഒഴിവിലാണ് നിയമനം. നിലവില്‍ കോസ്റ്റല്‍ സെക്യൂരിറ്റി എഡിജിപിയാണ് അദ്ദേഹം.
സഞ്ജീവ് കുമാര്‍ പട് ജോഷി പുതിയ അഗ്നിരക്ഷാസേന മേധാവി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അഗ്നിരക്ഷാസേന മേധാവിയായി ഡോ സഞ്ജീവ് കുമാര്‍ പട് ജോഷിയെ നിയമിച്ചു. ഷേഖ് ദര്‍വേഷ് സാഹിബ് പൊലീസ് മേധാവിയായ ഒഴിവിലാണ് നിയമനം. അദ്ദേഹത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്. നിലവില്‍ കോസ്റ്റല്‍ സെക്യൂരിറ്റി എഡിജിപിയാണ് സഞ്ജീവ് കുമാര്‍ പട് ജോഷി.

ഹരിനാഥ് മിശ്രയ്ക്കും രവതാ ചന്ദ്രശേഖറിനും ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചു. അജിതാ ബീഗത്തെ തൃശൂര്‍ റേഞ്ച് ഡിഐജിയായും സതീഷ് ബിനോയെ ഭരണവിഭാഗം ഡിഐജിയായും നിയമിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com